സൂര്യയും ശെല്‍വരാഘവനും ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം എന്‍ജികെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിപ്ലവ നായകന് ചെഗുവേരയെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് പോസ്റ്ററിലെ സൂര്യയുടെ ലുക്ക്. സംവിധായകന് ശെല്‍വരാഘവന്റെ പിറന്നാള്‍ ദിനത്തിലാണ് എന്‍ജികെയുടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ഗ്രാഫിറ്റി ആര്‍ട്ട് വര്‍ക്കായിട്ടാണ് പോസ്റ്റര്‍ തയ്യാറാക്കിയിട്ടുള്ളത്. ഡ്രീം വാരിയേഴ്സ് പിക്ചേഴ്സിന്റെ ബാനറില്‍ എസ്ആര്‍ പ്രഭുവാണ് എന്‍ജികെ നിര്‍മ്മിക്കുന്നത്. സായ് പല്ലവി, രാകുല്‍ പ്രീത് സിംഗ് എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ദീപാവലി റിലീസായിട്ടായിരിക്കും ചിത്രം തിയേറ്ററില്‍ എത്തുക.
Dear all! Need your love for #NGK
Director @Selvaraghavan !! A very Happy birthday!!#NGKdiwali2018 #Suriya36@Sai_Pallavi92 @Rakulpreet @thisisysr @prabhu_sr @RelianceEnt @DreamWarriorPic pic.twitter.com/uVb42EJOgb— Suriya Sivakumar (@Suriya_offl) March 5, 2018