അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ഫസ്റ്റ് ലുക്ക് വാർത്തകളിൽ ഇടം നേടിയിരുന്നു.മോഹൻലാലിന്റെ ചിത്രത്തിലെ പുതിയ സ്റ്റൈലിഷ് ലൂക്കിന് വൻപ്രതികരണം ആണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്. ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രം എതാണ് എന്ന ആകാംക്ഷയിൽ ആണ് പ്രേക്ഷകസമൂഹം.എന്നാൽ ചിത്രത്തിൽ മോഹൻലാൽ ഒരു ജിമോളോജിസ്റ് (Gemologist )ആയിട്ട് ആണ് ചിത്രത്തിൽ എത്തുന്നത്. ജിമോളോജിസ്റ് (Gemologist) എന്നാൽ കൃത്രിമവും, പ്രകൃതിദത്തങ്ങളുമായ രത്നങ്ങളെക്കുറിച്ചുള്ള പഠനം നടത്തുന്ന വ്യക്തി എന്നാണ്.ചിത്രത്തിന്റെ പേര് പോലെ തന്നെ കഥാപാത്രവും വേറിട്ട് നിൽക്കുന്നത് ആരാധകർക്ക് പടത്തിനോടുള്ള പ്രതീക്ഷ കൂട്ടും എന്നുറപ്പ്.
സണ്ണി എന്നാണ് ചിത്രത്തിലെ ലാലേട്ടന്റെ കഥാപാത്രത്തിന്റെ പേര്. 23 വർഷങ്ങൾക്കു മുൻപ് വന്ന മണിച്ചിത്രത്താഴിലെ സണ്ണി എന്ന കഥാപാത്രത്തെ മലയാള സിനിമയ്ക്ക് മറക്കാൻ സാധിക്കില്ല, അതുപോലെ എന്നും ഓർമ്മിക്കാൻ കഴിയുന്ന ഒരു കഥാപാത്രം ആവും സണ്ണി എന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.
മുംബൈയില്‍ ചിത്രീകരണം നടന്നു വരുന്ന ചിത്രം നിര്‍മ്മിക്കുന്നത് സന്തോഷ് ടി കുരുവിളയാണ്.ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ മലയാളത്തില്‍ തുടക്കം കുറിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്, അനുശ്രീ, പാര്‍വ്വതി നായര്‍ എന്നിവരും അഭിനയിക്കും. ചിത്രത്തിനായി മോഹന്‍ലാല്‍ 30 ദിവസം മാറ്റി വച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മുംബൈ, സതര, മംഗോളിയ, തായ്ലാന്ഡ് എന്നിവിടങ്ങളില്‍ ചിത്രീകരണം നടത്താന്‍ ഉദ്ദേശിക്കുന്ന ചിത്രം മെയ് 4 ന് റിലീസ് ചെയ്യാന്‍ ആണ് പദ്ധതി.സാജു തോമസായിരിക്കും പുതിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയിന്റ്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍ ജോണ്‍ തോമസം മിബു ജോസ് നെറ്റിക്കാടനുമായിരിക്കും.