Don't Miss

ശബ്ദമിശ്രണം കൊണ്ടുതന്നെ ആരാധകരെ ആവേശത്തിലാഴ്ത്തിക്കഴിഞ്ഞു മൂത്തോന്‍; നിവിന്‍ പോളി ചിത്രത്തിന്റെ ടീസര്‍

ഗീതു മോഹന്‍ദാസ് മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ മൂത്തോന്‍റെ ടീസര്‍ പുറത്ത്. നിവിന്‍ പോളി നായകനാകുന്ന സിനിമയുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ പുറത്ത് വിട്ടത്. 1.30 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ നിവിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വോയ്‌സ് ഓവറാണ് കൂടുതല്‍. സൗണ്ട് ഡിസൈനില്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയിരിക്കുന്ന ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

മികച്ച ശബ്ദമിശ്രണം കൊണ്ടുതന്നെ ആരാധകരെ ആവേശത്തിലാഴ്ത്തിക്കഴിഞ്ഞു ടീസർ. അനുരാഗ് കശ്യപ്, കരൺ ജോഹർ, പൃഥിരാജ്, തുടങ്ങിയവർ ടീസറിനെ സോഷ്യൽ മീഡിയയിൽ വരവേറ്റു.

ഛായഗ്രഹണം രാജീവ് രവിയാമ് നിർവഹിക്കുന്നത്. കുണാൽ ശർമ ശബ്ദമിശ്രണവും സാഗർ ദേശായി സംഗീതവും നിർവഹിക്കുന്നു. സിനിമയുടെ ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് സംവിധായകൻ അനുരാഗ് കശ്യപാണ്.


ലക്ഷദ്വീപിൽ ജനിച്ചു വളർന്ന 14 വയസുകാരൻ തന്‍റെ മൂത്ത സഹോദരനെ അന്വേഷിച്ചിറങ്ങുന്നതിനെത്തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ പശ്ചാത്തലം.
നിവിന്‍റെ വേറിട്ട മുഖമാകും മൂത്തോൻ.

Total
0
Shares

About admin