Don't Miss

ഞാന്‍ മേരിക്കുട്ടി ട്രെയിലര്‍ പുറത്ത്

പുതുമകളാൽ നിറഞ്ഞ ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്ന പുതിയ ചിത്രമായ ഞാന്‍ മേരിക്കുട്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജയസൂര്യ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ വീഡിയോ പുറത്തു വിട്ടത്. എല്ലാവരും ഒരുപോലെയാണ് എന്ന് വിശ്വസിക്കുന്ന, നല്ല മനസുകള്‍ക്കായി എന്നു പറഞ്ഞായിരുന്നു വീഡിയോ ജയസൂര്യ പോസ്റ്റ് ചെയ്തത്.


പുണ്യാളൻ അഗർബത്തീസ്, സു.. സു… സുധി വാത്മീകം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ശങ്കർ, ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങഉന്ന ചിത്രമാണ് ‘ഞാന്‍ മേരിക്കുട്ടി’.കുറച്ചു പ്രത്യേകതയുള്ള ഒരു മേരിക്കുട്ടിയുടെ കഥയുമായാണ് എത്തുന്നതെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍ നേരത്തെ പറഞ്ഞിരുന്നു.
ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളിയേറിയ കഥാപാത്രം എന്ന വിശേഷണത്തോടെയാണ് ഞാന്‍ മേരിക്കുട്ടി എത്തുന്നത്.

ചിത്രത്തിന്‍റെ പോസ്റ്ററില്‍ തന്നെ ആ പ്രത്യേകത കാണാന്‍ കഴിയും. സാനിട്ടറി പാഡിന്റെ ആകൃതിയിലുള്ള വെള്ള നിറമുള്ള പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ പേരെഴുതിയിരിക്കുന്നത്.

ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍. സരിത ജയസൂര്യയാണ് വസ്ത്രാലങ്കാരം. ഛായാഗ്രഹണം വിഷ്ണു നാരായണൻ. ഡ്രിംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ പുണ്യാളന്‍ സിനിമാസ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.ജൂൺ 15ന് ചിത്രം തിയറ്ററുകളിലെത്തും.

Total
0
Shares

About admin