നിവിൻ പോളി നായകനാവുകയും പോളി ജെ ആർ പിക്ചർസിന്റെ ബാനറിൽ നിവിൻ പോളി നിർമിക്കുന്ന ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള.ചിത്രം സംവിധാനം ചെയ്യുന്നത് അൽത്താഫ് സലിം- ഈ പേര് പറഞ്ഞാൽ ആർക്കും മനസിലാകില്ല,പ്രേമം സിനിമയിൽ മേരീടെ കൂട്ടുകാരനായി അഭിനയിക്കുന്ന നിഷ്കളങ്കനായ പയ്യൻ.
സഖാവ് എന്ന സിനിമയിൽ നിവിൻ പൊളിടെ കൂടെ അൽത്താഫ് സലിം കൂട്ടുകാരനായി അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന്റെ കഥ പ്രേമം ചിത്രീകരിച്ച സമയത്തു നിവിൻപോളിയുമായി പങ്കുവെച്ചതായിരുന്നു ഡിറക്ടറായ അൽത്താഫ് സലിം.
ചിത്രം ഷൂട്ടിംഗ് കഴിഞ്ഞു പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്.ഒരു ഫീൽ ഗുഡ് മൂവി എന്ന് ചിത്രത്തിന്റെ പോസ്റ്ററിലും പേരിലും കാണാൻ സാധ്യതയുണ്ട്.ചിത്രത്തിൽ നിവിൻ പോളിയെ കൂടാതെ ലാൽ, ഷൈജു വിൽസൻ,ദിലീഷ് പോത്തൻ തുടങ്ങിയവരും അഭിനയിക്കുന്നു.
ചിത്രം ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായിട്ടാണ് ചിത്രീകരിച്ചത്.ചിത്രം ഈ ഓണത്തിന് പ്രേക്ഷകരുടെ മുന്നിൽ എത്തും എന്നാണ് നിവിൻ പോളി തന്റെ ഫേസ്ബുക്കിൽ കൂടി പറഞ്ഞത്.