Don't Miss

എൻ.ടി.ആറിന്റെ ജീവിത കഥ സിനിമയാകുന്നു

നടനും നിര്‍മാതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന എന്‍ ടി ആറിന്റെ ജീവിതം സിനിമയാകുന്നു. മകന്‍ നന്ദമുരാരി ബാലകൃഷ്ണയാണ് എന്‍ ടി ആര്‍ ആയെത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം രാമകൃഷ്ണ സ്റ്റുഡിയോസില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് നിര്‍വഹിച്ചത്.

ബാഹുബലിക്കുശേഷം കീരവാണി സംഗീതം ചെയ്യുന്ന മറ്റൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കും എന്‍ ടി ആര്‍. തേജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുച്ച് കുച്ച് ഹോത്താ ഹെ, ക്രിഷ്, എം എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി എന്നീ ചിത്രങ്ങളുടെ ക്യാമറ ചെയ്ത മലയാളികൂടിയായ സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രഹണം. എഡിറ്റിങ് കോത്തഗിരി വെങ്കിടേശ്വര റാവു. സായ് കോറപതി, വിഷ്ണുവര്‍ധന്‍ എന്നിവര്‍ക്കൊപ്പം ബാലകൃഷ്ണയും നിര്‍മാണത്തില്‍ പങ്കാളിയാകും.

Total
0
Shares

About admin