
വലിയ വാര്‍ത്താപ്രാധാന്യം നേടിയ മോഹന്‍ലാല്‍ ചിത്രം ഒടിയന് തിയറ്ററുകളില്‍ വന്‍ പ്രതീക്ഷകളുമായാണ് എത്തിയത്. പ്രതീക്ഷകള്‍ക്കൊത്ത വിജയം നേടിയില്ലെങ്കിലും വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രം മൊത്തം ബിസിനസില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ ഡിവിഡി റിലീസിന് ഒരുങ്ങുകയാണ്. സയ്ന വിഡിയോസാണ് ഡിവിഡി അവകാശം സ്വന്തമാക്കിയിട്ടുള്ളത്. ഡിവിഡി റിലീസിന് മുന്നോടിയായി ചിത്രത്തിലെ ഒരു പ്രധാന രംഗത്തിന്റെ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ഈ പ്രൊമോ വിഡിയോ വൈറലാകുകയാണ്.