Don't Miss

ഒടിയൻ ഷൂട്ടിംഗ് പൂർണമായും അവസാനിച്ചു

മോഹൻലാലിനെ നായകനാക്കി പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയൻ.ചിത്രത്തിന് വേണ്ടി മോഹൻലാൽ 18 കിലോ കുറച്ചത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു

ഒടിയന്റെ ഷൂട്ടിംഗ് പൂർണമായും അവസാനിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.123 ദിവസങ്ങൾ നീണ്ട വലിയ ഷൂട്ടിംഗ് ഷെഡ്യൂൾ ആയിരുന്ന ഒടിയന് ഉണ്ടായിരുന്നത്. ചിത്രം ഉടൻ തന്നെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് കടക്കും.

ചിത്രം കേരളത്തിൽ മാത്രം 450 കേന്ദ്രങ്ങളിൽ റിലീസിനിന് എത്തും എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ.പൂജ റിലീസ് ആയിട്ടാകും ചിത്രം തിയറ്ററുകളിൽ എത്തുക.ഇപ്പോൾ തന്നെ ചിത്രത്തിന് വേണ്ടി നൂറോളം തിയറ്ററുകൾ പ്രൊഡ്യൂസറെ സമീപിച്ചു കഴിഞ്ഞു.ഏകദേശം 10 കോടിയോളം രൂപയുടെ ഫസ്റ്റ് ഡേ കളക്ഷൻ ആണ് അണിയറ പ്രവർത്തകർ ഉദേശിക്കുന്നത്.

Total
0
Shares

About admin