Don't Miss

പ്രണയത്തിൻ്റെ കാവ്യാത്മകമായ “ഒരു തിരിഞ്ഞുനോട്ടം” ഷോർട്ട് ഫിലിം ടീസർ ശ്രദ്ധേയമാകുന്നു;

പ്രണയത്തിൻ്റെ കാവ്യഭംഗിയും ദൃശ്യാവിഷ്കാരവും കോർത്തിണക്കി ശരത്ത് സംവിധാനം ചെയ്ത “ഒരു തിരിഞ്ഞ് നോട്ടം” എന്ന മ്യൂസിക്കൽ ഷോർട്ട് ഫിലിമിൻ്റെ ടീസർ പുറത്തുവന്നു.

പ്രണയത്തിൻ്റെ മാസ്മരികമായ അവസ്ഥാ തലങ്ങളിലൂടെ സഞ്ചരിക്കുന്ന കാവ്യാത്മകമായ ഒരു കഥയാണ് യദു കൃഷ്ണൻ്റെ സക്രിപ്റ്റിലൂടെ ഒരു തിരിഞ്ഞുനോട്ടം പറയാൻ ശ്രമിക്കുന്നത് എന്ന് ടീസർ സൂചന നൽകുന്നുണ്ട്. ബിബിൻ ബെന്നി, സുഫി മരിയ മാത്യു , കല്യാണിയമ്മ, ശ്രുതി തണ്ണിത്തോട് എന്നിവരാണ് കഥയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷോർട്ട് ഫിലിമിൻ്റ മ്യൂസിക് ചെയ്തിരിക്കുന്നത് അരുൺ ആണ്.എഡിറ്റർ വിനായകനും ഡി.ഒ.പി റോജോയും കൈകാര്യം ചെയ്തിരിക്കുന്നു.മലയാളത്തിൽ ഇറങ്ങുന്ന ഒരു മികച്ച പ്രണയകഥയാവും ഒരു തിരിഞ്ഞ് നോട്ടത്തിന് പറയാൻ ഉണ്ടാവുക എന്ന പ്രതീക്ഷ ടീസർ പങ്കു വയ്ക്കുന്നു.

OWLZUDIO INFOTAINMENT ആണ് ഷോർട്ട് ഫിലിം നിർമ്മിച്ചിരിക്കുന്നത്. തൻ്റെ പ്രണയിനിയുടെ ഒരു തിരിഞ്ഞുനോട്ടം പ്രതീക്ഷിക്കുന്ന നിരവധി കാമുകൻന്മാരുടെ ഇടയിലേക്ക് ,അതിലുപരി പ്രണയം കൊതിക്കുന്ന മനസുകളിലേക്ക് ” ഒരു തിരിഞ്ഞുനോട്ടം ” ക്യാമറ ചലിപ്പിക്കുകയാണ്.!

Total
0
Shares

About P R