Don't Miss

ഇന്ത്യയിൽ നിന്നും ഓസ്കാർ ലഭിക്കാൻ സാധ്യതയുള്ള മികച്ച  15 നടന്മാരിൽ മമ്മൂട്ടിക്ക് ഏഴാം സ്ഥാനം – മോഹൻലാലിന് സ്ഥാനം എവടെ ?

ദി സിനിമഹോളിക്ക് എന്ന പ്രമുഖ ഓൺലൈൻ മാധ്യമം ദീർഘകാലം നടത്തിയ സർവേയിൽ ഇന്ത്യയിൽ നിന്നും ഓസ്കാർ ലഭിക്കാൻ സാധ്യതയുള്ള ഏറ്റവും മികച്ച 15 അഭിനേതാക്കളുടെ വിവരം പുറത്ത് വിട്ടു. സൗത്ത് ഇന്ത്യയുടെ അഭിമാനമായി 2 നടന്മാർ ഇതിൽ ഉൾപ്പെടും അതിൽ മലയാള സിനിമയിൽ നിന്നും ഒരാൾ മാത്രം- മമ്മൂട്ടി.

ഈ ജൂലൈ 31ന് പുറത്തു വിട്ട സർവേയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ. മലയാളത്തിലെ മോഹൻലാലിന് ഇതിൽ എന്തുകൊണ്ട് ഇടം നേടാനായില്ല എന്ന ചോദ്യവും ഉയരുന്നു.

അഭിനയ രംഗങ്ങൾ വിശകലനം ചെയ്‌തും കഥാപാത്രങ്ങളുടെ അവതരണ ശൈലി താരതമ്യം ചെയ്തുമാണ് ഈ സർവേ പുറത്ത് വിട്ടത്.
15  ഇർഫാൻ ഖാൻ

1987 ൽ പഠിത്തം പൂർത്തിയായതിനു ശേഷം ഇർഫാൻ മുംബൈയിലേക്ക് മാറി. അക്കാലത്ത് അദ്ദേഹം ഒരു പാട് ടി വി സീരിയലുകളിൽ അഭിനയിച്ചു. ‘ചാണക്യ’, ‘ചന്ദ്രകാന്ത’ എന്നിവ അവയിൽ പ്രധാനമാണ്. വില്ലൻ വേഷത്തിലാണ് പ്രധാനമായും അദ്ദേഹം അഭിനയിച്ചത്.

1988 ൽ മീര നായർ സം‌വിധാനം ചെയ്ത സലാം ബോം‌ബേ എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. 1990 ൽ ഏക് ഡോക്ടർ കി മൗത് എന്ന സിനിമയിലും 1998 ൽ സച് എ ലോങ് ജേർണി എന്ന സിനിമയിലും അഭിനയിച്ചു.

പക്ഷേ ഈ സിനിമകളിലെല്ലം ശ്രദ്ധേയമായ ഒരു വേഷം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. പിന്നീട് 2003 ൽ അശ്വിൻ കുമാർ സം‌വിധാന്മ് ചെയ്ത റോഡ് ടു ലഡാക് എന്ന ലഘുചിത്രത്തിൽ അഭിനയിച്ചത് വളരെ ശ്രദ്ധേയമായി.

ഹിന്ദിയിലെ ആദ്യ സിനിമ എന്നു പറയാവുന്നത് 2005 ൽ അഭിനയിച്ച രോഗ് എന്ന സിനിമയാണ്. 2004 ൽ ഹാസിൽ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് മികച്ച് വില്ലനുള്ള ഫിലിം‌ഫെയർ അവാർഡ് ലഭിച്ചു.2007 ൽ അഭിനയിച്ച ലൈഫ് ഇൻ എ മെട്രോ എന്ന സിനിമ വളരെയധികം ശ്രദ്ധേയമായി. മികച്ച സഹനടനുള്ള അവാർഡും ലഭിച്ചു

14 റാണി മുഖർജി

1996 ലാണ് രാജ കി ആയേഗി ബാറാത്ത് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് റാണി മുഖർജി ഹിന്ദി ചലച്ചിത്ര ലോകത്തേക് വരുന്നത്. പക്ഷേ, ഒരു ശ്രദ്ധേയമായ ചിത്രം 1998 ലെ കരൺ ജോഹർ സംവിധാനം ചെയ്ത കുച്ച് കുച്ച് ഹോത ഹേ എന്ന ചിത്രമാണ്. പിന്നീട് 2002 ൽ സാതിയ എന്ന ചിത്രവും ശ്രദ്ധേയമായി. 2004 ൽ ചില മികച്ച ചിത്രങ്ങളിൽ അഭിനയിച്ചു. ഹം തും, യുവ എന്നീ ചിത്രങ്ങൾ വിജയമായിരുന്നു.

 

13 മനോജ് ബാജ്പേയ്

മനോജ് തന്റെ അഭിനയ ജീവിതം തുടങ്ങിയത് ദൂരദർശനിലെ സ്വാഭിമാൻ എന്ന പരമ്പരയിലൂടെയാണ്. 1994 മുതൽ ചെറീയ വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങിയ മനോജിന് ഒരു ശ്രദ്ധയായ വേഷം ചെയ്യാൻ സാധിച്ചത് 1998 ലെ രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത സത്യ എന്ന ചിത്രത്തിലൂടെയാണ്. 2001 ലെ സുബേദ, പിഞ്ജർ (2003), വീർ സര (20040 എന്നിവയിലെ വേഷങ്ങൾ മികച്ചതായിരുന്നു.

12 ദിലീപ് കുമാർ

ദിലീപ് കുമാർ തന്റെ അഭിനയ ജീവിതം തൂടങ്ങുന്നത് 1944 ലാണ്. 1940, 1950, 1960, 1980 കാലഘട്ടത്തിൽ ധാരാളം മികച്ച ചിത്രങ്ങളീൽ അഭിനയിച്ചിട്ടുണ്ട്. വളരെ വൈകാരികത നിറഞ്ഞ അഭിനയം കാഴ്ച വക്കുന്ന ദിലീപ് കുമാർ ഇന്ത്യൻ ചലച്ചിത്രത്തിലെ മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ഫിലിംഫെയർ അവാർഡ് ആദ്യമായി നേടിയ നടൻ അദ്ദേഹമാണ്. ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ച നടൻ എന്ന റെകോർഡ് അദ്ദേഹത്തിന്റെ പേരിലാണ്.

11 അമിതാബ് ബച്ചൻ

1968-ൽ മുംബൈയിൽ എത്തിയ ബച്ചൻ 1969-ൽ ഖ്വാജാ അഹ്മദ് അബ്ബാസ്‌ സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. വാണിജ്യപരമായി വിജയിച്ചില്ലെങ്കിലും പ്രസ്തുത ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശിയ പുരസ്കാരം ബച്ചനു നേടിക്കൊടുത്തു. 1971-ൽ സുനിൽദത്ത് സംവിധാനം ചെയ്ത രേഷ്മ ഓർ ഷേറ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബച്ചൻ ബോളിവുഡ് സിനിമാലോകത്ത് ശ്രദ്ധേയനായി.1971ൽ തന്നെ പുറത്തിറങ്ങിയ, ഹൃഷികേശ് മുഖർജീ സംവിധാനം ചെയ്ത ആനന്ദ് എന്ന ചലച്ചിത്രത്തിലെ ദോഷൈകദൃക്കായ ഡോക്ടറുടെ വേഷം ബച്ചനു ആ വർഷത്തെ മികച്ച സഹനടനുള്ള ഫിലിംഫെയർ പുരസ്കാരം നേടിക്കൊടുത്തു. പരമ്പരാഗത നായകവേഷങ്ങളെ തിരസ്കരിച്ച് ക്ഷുഭിതയുവാവിന്റെ വേഷം അവതരിപ്പിച്ച 1973-ലെ സഞ്ചീർ എന്ന ചിത്രം അമിതാബ് ബച്ചനെ സൂപ്പർ സ്റ്റാറാക്കി. ആയുധംകൊണ്ട് അനീതികളെ ചെറുക്കുന്ന ഒരു കഥാപാത്രത്തെയാണ് ഇദ്ദേഹം ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. 1975-ൽ അടിയന്തരാവസ്ഥകാലത്തെ സുപ്രസിദ്ധ ഹിറ്റ് ചിത്രമായ ഷോലെ വൻജനപ്രീതി നേടി. അമർ അക്ബർ ആന്റണി, ദോസ്തി, കൂലി എന്നീ ചിത്രങ്ങളും അമിതാബ് ബച്ചന്റെ അഭിനയ പാടവം തുറന്നു കാട്ടുന്നു. 1990-ൽ അഗ്നിപഥ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഭരത് അവാർഡ് ലഭിച്ചു. അധോലോകത്ത് അകപ്പെട്ട മാനസിക വിഭ്രാന്തിയുള്ള ഒരു കഥാപാത്രത്തെയാണ് ബച്ചൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. 2010ൽ മേജർ രവി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ കാണ്ഡഹാർ എന്ന മലയാളചിത്രത്തിലും അഭിനയിച്ചു

 

10 അമിതാബ് ബച്ചൻ (വീണ്ടും നോമിനേറ്റ് ചെയ്ത് നടൻ)

ഗുരു ദത്ത്

ബാംഗളൂരിൽ ജനിച്ചു.വിദ്യാഭ്യാസം കൽക്കട്ടയിൽ. ഉദയശങ്കറുടെ ഡാൻസ് അക്കാദമിയിൽ (അൽമേറ) നൃത്താഭ്യസനം നടത്തി (1942-44). 1944-ൽ പ്രഭാത് സ്റ്റുഡിയോയിൽ ചേരുന്നതിനുമുമ്പ് കൽക്കട്ടയിൽ ടെലഫോൺ ഓപ്പറേറ്ററായി പ്രവർത്തിച്ചു.`പ്രഭാതി’ൽ നടൻ,നൃത്തസംവിധായകൻ, അസി. ഡയറക്ടർ എന്നീ നിലകളിൽ ജോലി ചെയ്തു. 1946-ൽ ദേവാനന്ദിനെ കണ്ടുമുട്ടി. 1952-ൽ നവകേതന്റെ ബാസി എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. 1956-ൽ സി.ഐ.ഡി.എന്ന ചിത്രത്തിൽ വഹീദാറഹ്മാനെസിനിമാരംഗത്ത് അവതരിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രം കാഗസ് കാ ഫൂൽനിർമിച്ചു. ആ ചിത്രം വിപണിയിൽ പരാജയപ്പെട്ടു. പിന്നീട് സംവിധാന രംഗത്തുനിന്നു പിന്മാറിയെങ്കിലും നടൻ, നിർമാതാവ് എന്നീ നിലകളിൽ പ്രവർത്തനം തുടർന്നു. ആത്മഹത്യയിലൂടെയായിരുന്നു ഈ പ്രതിഭാധനന്റെ അന്ത്യം[1]. അവസാനചിത്രമായ ബഗാരേം ഫിർ ആയേഗി മരണാനന്തരമാണ് പൂർത്തിയാക്കപ്പെട്ടത് (1966 ൽ). കെ.അസീഫിന്റെ ലവ് ആൻഡ് ഗോഡ് ആണ് പൂർത്തിയാകാതിരുന്ന മറ്റൊരു ചിത്രം. ഈ ചിത്രം 1986 ൽ റിലീസ് ചെയ്യപ്പെട്ടു. പൂർണമായും പുനർനിർമ്മിക്കപ്പെട്ട നിലയിൽ.

ഓം പുരി

1976-ൽ പുറത്തിറങ്ങിയ ഘാഷിരാം കോട്‌വൽ എന്ന ചിത്രത്തിലൂടെയാണ് ഓം പുരി തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. അംരീഷ് പുരി, നസീറുദ്ദീൻ ഷാ, ശബാന ആസ്മി, സ്മിത പാട്ടീൽ‍ തുടങ്ങിയ പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ കൂടെയും ഓം പുരി അഭിനയിച്ചിട്ടുണ്ട്. ഭവനി ഭവായ് (1980), സദ്ഗതി (1981), അർദ് സത്യ (1982), മിർച്ച് മസാല (1986), ധാരാവി (1992). തുടങ്ങിയ ചിത്രങ്ങൾ ഇവയിൽ ചിലതാണ്.[5]

1990കളുടെ മദ്ധ്യത്തോടെയാണ് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലേക്ക് ഓം പുരി തന്റെ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. തുടർന്ന് ഇദ്ദേഹം ധാരാളം ബ്രിട്ടീഷ് സിനിമകളിലും അഭിനയിച്ചു. മൈ സൺ ദി ഫനടിക് (1997), ഈസ്റ്റ് ഈസ് ഈസ്റ്റ് (1999), ദി പരോൾ ഓഫീസ്സർ (2001) എന്നീ ചിത്രങ്ങൾ ഇവയിൽ ചിലതാണ്.

ഹോളിവുഡ് സിനിമകളിലും ഓം പുരി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിറ്റി ഓഫ് ജോയ് (1992), വോൾഫ് (1994), ദി ഗോസ്റ്റ് ആൻഡ് ദി ഡാർക്നെസ്സ് (1996), മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി 1982ൽ പുറത്തിറങ്ങിയ എട്ട് ഓസ്കാർ അവാർഡുകൾ നേടിയ ഗാന്ധി എന്നീ ചിത്രങ്ങൾ ഇവയിൽ ചിലതാണ്.

ഒരു ഹാസ്യനടൻ എന്ന നിലയിലും ഓം പുരി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ചാച്ചി 420 (1997), ഹേര ഫേരി (2000), ചോർ മചായെ ഷോർ (2002), മാലാമാൽ വീക്‌ലി (2006), സിംഗ് ഈസ് കിംഗ് (2008) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഹാസ്യനടൻ എന്ന നിലയിൽ ഓം പുരിക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തു.

 

മമ്മൂട്ടി

ഒരു ഇന്ത്യൻ അഭിനേതാവും ചലച്ചി നിർമ്മാതാവുമാണ് മമ്മൂട്ടി    കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ജനിച്ചു. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ചു. എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്.

മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു.2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിച്ചു.

മലയാളത്തിലെ പ്രമുഖ ചാനൽ ശൃംഖലയായ മലയാളം കമ്മ്യൂണിക്കേഷന്റെ രൂപീകരണം മുതൽ മമ്മൂട്ടി ചെയർമാനാണ്. കൈരളി, പീപ്പിൾ, വി എന്നീ ചാനലുകൾ മലയാളം കമ്മ്യൂണിക്കേഷന്റെ കീഴിലുള്ളതാണ്.

മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്നുതവണ നേടി. ‘ചലച്ചിത്രമേഖലയിലെ അഭിനയ പ്രതിഭക്കുള്ള കാലിക്കറ്റ് സർവകലാശാലയുടെ പരമോന്നത ബഹുമതിയായ ഡി-ലിറ്റ് ബിരുദം 2010-ൽ ലഭിച്ചു.’

ദേശീയ ചലച്ചിത്രപുരസ്കാരം
  • 1990 (മതിലുകൾ, ഒരു വടക്കൻ വീരഗാഥ)
  • 1994 (വിധേയൻ, പൊന്തൻ മാട)
  • 1999 (അംബേദ്കർ – ഇംഗ്ലീഷ്)
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം 5 തവണ നേടിയിട്ടുണ്ട്.

  • 1981 – അഹിംസ(സഹനടൻ)
  • 1984 – അടിയൊഴുക്കുകൾ
  • 1985 – യാത്ര, നിറക്കൂട്ട് (പ്രത്യേക പുരസ്കാരം)
  • 1989 – ഒരു വടക്കൻ വീരഗാഥ, മതിലുകൾ
  • 1994 – വിധേയൻ, പൊന്തൻ മാട
  • 2004 – കാഴ്ച
  • 2009 – പാലേരിമാണിക്യം

ഫിലിംഫെയർ അവാർഡുകൾ

  • 1984 – അടിയൊഴുക്കുകൾ
  • 1985 – യാത്ര
  • 1986 – നിറക്കൂട്ട്
  • 1990 – മതിലുകൾ
  • 1991 – അമരം
  • 1997 – ഭൂതക്കണ്ണാടി
  • 2001 – അരയന്നങ്ങളുടെ വീട്
  • 2004 – കാഴ്ച
  • 2006 – കറുത്ത പക്ഷികൾ

 

രാജേഷ് ഖന്ന

1966-ലാണ് ആദ്യചിത്രത്തിൽ അഭിനയിക്കുന്നത്. സിനിമയിലെത്തിയതോടെയാണ് ഇദ്ദേഹം രാജേഷ് ഖന്ന എന്ന പേരു സ്വീകരിക്കുന്നത്. ദേശീയതലത്തിൽ പ്രതിഭകളെ കണ്ടെത്തുന്നതിൽ നടന്ന ഒരു മത്സരത്തിൽ ഒന്നാം സ്ഥാനം നേടുകയും അതിനുശേഷമാണ് ആഖ്‌രി രാത് എന്ന ചിത്രത്തിൽ അവസരം ലഭിക്കുകയുമായിരുന്നു.1967-ൽ രാസ് എന്ന ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ, 1967 ൽ തന്നെ ഇറങ്ങിയ ഔരത് , ഖാമോശി എന്ന ചിത്രങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.69 മുതൽ 74 വരെയായിരുന്നു ഖന്നയുടെ സിനിമാ ജീവിതത്തിലെ സുവർണകാലം. അന്നിറങ്ങിയ ആരാധന എന്ന ചിത്രത്തിലൂടെ കൗമാരക്കാരുടെ സ്വപ്നനായകനായി മാറി. ഹാഥി മേരാ സാഥി,ആനന്ദ്,അമർ പ്രേം തുടങ്ങി 15 ചിത്രങ്ങൾ ആ കാലയളവിൽ സൂപ്പർ ഹിറ്റുകളായി. അക്കാലത്തെ മികച്ച ഗായകനായിരുന്ന കിഷോർ കുമാർ പാടിയ നിരവധി ഗാനരംഗങ്ങളിൽ അഭിനയിച്ചത് രാജേഷ് ഖന്നയാണ്. മിക്ക ചിത്രങ്ങളിലേയും സംഗീത സംവിധായകൻ ആർ.ഡി. ബർമ്മൻആയിരുന്നു. മുംതാസ്, ശർമിള ടാഗോർ എന്നിവരായിരുന്നു അദ്ദേഹവുമായി ഇണങ്ങിയ നായികമാർ. അഞ്ജു മഹേന്ദ്രയോടൊപ്പം ഏഴുവർഷം കഴിഞ്ഞ രാജേഷ് ഖന്ന അവരുമായി വഴിപിരിഞ്ഞു വർഷങ്ങൾക്കു ശേഷമാണ് ഡിം‌പിൾ കപാഡിയയെ ജീവിത സഖിയാക്കിയത്.

പിന്നീട് 1976-ൽ ചില പരാജയ ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ അഭിനയജീവിതത്തിന് മങ്ങലേല്പിച്ചു.

പക്ഷേ, 1980-കളിൽ അമർദീപ്, ആഞ്ചൽ എന്നീ ചിത്രങ്ങളിലൂടെ ഇദ്ദേഹം തിരിച്ചു വന്നു. 1990-കളിൽ ഇദ്ദേഹം അഭിനയജീവിതം കുറയ്ക്കുകയും രാഷ്ട്രീയത്തിലേക്ക് തിരിയുകയും ചെയ്തു. 1999-ലും 2000-ലും ചില ചിത്രങ്ങളിൽ അഭിനയിച്ചു. 2007-ൽ അഭിനയ രംഗത്ത് വീണ്ടും സജീവമാകാൻ തുടങ്ങി. 2010-ൽ പുറത്തിറങ്ങിയ ദോ ദിലോം കെ ഖേൽ മേം ആണ് അവസാന സിനിമ.

 

നസറുദ്ദീൻ ഷാ

1980-ൽ പുറത്തിറങ്ങിയ ഹം പാഞ്ച് എന്ന സിനിമയോടുകൂടിയാണ് നസുറുദ്ദീൻ ഷാ ബോളിവുഡിൽ ചുവടുറപ്പിച്ചത്. 1986-ൽ പുറത്തിറങ്ങിയ കർമ്മഎന്ന സിനിമയാണ് അദ്ദേഹത്തിന്റെ ഹിറ്റാ‍യ അടുത്ത സിനിമ. ഈ സിനിമയിൽ ദിലീപ് കുമാറിന്റെ കൂടെയാണ് അദ്ദേഹം അഭിനയിച്ചത്. അദ്ദേഹം നായകനായി ഇജാസത് (1987), ജൽ‌വ (1988), ഹീറോ ഹീരാലാൽ (1988) എന്നീ സിനിമകൾ അതിനെ തുടർന്ന് പുറത്തിറങ്ങി. 1988-ൽ ഷാ നായകനും അദ്ദേഹത്തിന്റെ ഭാര്യ രത്ന പാഠക് നായികയും ആയി ഇൻസ്പെക്റ്റർ ഗോട്ടേ എന്ന സിനിമ പുറത്തിറങ്ങി.

പലനായൻ‌മാർ ഉള്ള സിനിമകളായ ഗുലാമി (1985), ത്രിദേവ് (1989), വിശ്വാത്മ (1992) എന്നിവയായിരുന്നു പീന്നീട് അദ്ദേഹം അഭിനയിച്ച മുഖ്യ സിനിമകൾ.1993 – ൽ പുറത്തിറങ്ങിയ പൊന്തൻമാട എന്ന മലയാള മലയാള ചിത്രത്തിൽ ഷാ അവിസ്മരനീയമാക്കിയ ശീമ തമ്പുരാൻ എന്ന കഥാപാത്രം ഏറെ പ്രകീർത്തിക്കപ്പെട്ടു. 1940- കളിലെ സാമൂഹ്യ പശ്ചാത്തലം അനാവരണം ചെയ്യുന്ന ചലച്ചിത്രത്തിന്റെ കേന്ദ്ര പ്രമേയം താഴ്ന്ന ജാതിക്കാരനായ പൊന്തൻമാടയും(മമ്മുട്ടി) ഐറിഷ് റിപബ്ലിക് ആർമിയെ പിന്തുണച്ചതിന്റെ പേരിൽ ഇംഗ്ലണ്ട് ഭൂമിയിൽ നിന്ന് പുറത്താക്കപ്പെട്ട നാടുവാഴിയായ ശീമ തമ്പുരാനും(ഷാ) തമ്മിലുള്ള അസ്വാഭാവിക ബന്ധമാണ്. 1994-ൽ അദ്ദേഹം മൊഹ്‌റ എന്ന സിനിമയിൽ വില്ലനായി അഭിനയിച്ചു. ഇതായിരുന്നു അദ്ദേഹത്തിന്റെ നൂറാം ചലച്ചിത്രം. അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു മഹാത്മാ ഗാന്ധിയുടെ റോൾ അഭിനയിക്കണമെന്നത്. 2000-ൽ കമലഹാസന്റെഹേ റാം എന്ന ചിത്രം ഈ ആഗ്രഹത്തിന്റെ പൂർത്തീകരണമായി. മഹാത്മാ ഗാന്ധി വധം ഘാതകന്റെ ദൃഷ്ഠിയിൽ നിന്ന് കാണാനുള്ള ഒരു ശ്രമമായിരുന്നു ഈ സിനിമ.

പല വിദേശ സിനിമകളിലും അദ്ദേഹം പിന്നീട് അഭിനയിക്കുകയുണ്ടായി. 2001-ൽ പുറത്തിറങ്ങിയ മൺസൂൺ വെഡ്ഡിങ്ങ് എന്ന സിനിമയും 2003-ൽ ഷെയിൻ കോണറിയോടൊപ്പം അഭിനയിച്ച ദ ലീഗ് ഓഫ് എക്ടാ ഓർഡിനറി ജെന്റിൽമെൻ എന്ന സിനിമയും ആണ് അതിൽ പ്രധാനം. ഷേക്സ്പീയറിന്റെ മക്ബെത്ത്, എന്ന സിനിമ ഉർദു/ഹിന്ദിയിൽ മക്ബൂൽ എന്ന പേരിൽ നിർമ്മിച്ചതിലും ഇദ്ദേഹം ഭാഗമായിരുന്നു. പിന്നീട് ദ ഗ്രേറ്റ് ന്യൂ വണ്ടർഫുൾ എന്ന സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്. 2008-ൽ പുറത്തിറങ്ങിയ “ദ വെനെസ്‌ഡേ എന്ന സിനിമയാണ് അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ സിനിമ.

ഷൊയേബ് മൻസൂറിന്റെ ഖുദാ കേ ലിയേ എന്ന സിനിമയിൽ അഭിനയിച്ചതോടെ അദ്ദേഹം ഒരു പാകിസ്താനി സിനിമയിലും ഭാഗമായി. ചെറുതെങ്കിലും ശക്തമായ ഒരു കഥാപാത്രമായിരുന്നു അദ്ദേഹം ഈ സിനിമയിൽ അഭിനയിച്ചത്.

 

നുട്ടൻ

ബലരാജ് ഷാഹിനി

കമൽ ഹാസൻ

 

ബാലതാരം 1960-1963

1960-ൽ ജമിനി ഗണേശനും സാവിത്രിക്കും ഒപ്പമാണ് എ.വി.എമ്മിന്റെ കളത്തൂർ കണ്ണമ്മ ചിത്രത്തിലൂടെ ആറാം വയസ്സിൽ കമലഹാസൻ ചലച്ചിത്ര രംഗത്ത് എത്തിയത്. ഭീംസിങ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ അരങ്ങേറ്റത്തിൽ തന്നെ മികച്ച ബാലനടനുള്ള ദേശീയ അവാർഡും നേടി. തുടർന്ന് 1960 മുതൽ 63 വരെയുള്ള കാലഘട്ടത്തിൽ കണ്ണും കരളും എന്ന ഒരു മലയാളം ചലച്ചിത്രം ഉൾപ്പെടെ അഞ്ചു ചിത്രങ്ങളിൽ കമൽ ബലതാരമായി അഭിനയിച്ചു. ചെന്നൈയിലെ സാന്തോമിലുള്ള കോൺവെന്റ് സ്കൂൾ വിദ്യാർത്ഥിയായിരുന്ന കമലഹാസൻ തികച്ചും യാദൃച്ഛികമായിട്ടാണ് സിനിമയിൽ എത്തിയത്. അതിന് നിമിത്തമായത് കുഡുംബ ഡോക്ടറായ സാറാ രാമചന്ദ്രനും എ.വി.എം. സ്റ്റുഡിയോ ഉടമ മെയ്യപ്പ ചെട്ടിയാരും ആയിരുന്നു. 1963-നു ശേഷം പഠനത്തിനായി കമൽ ചലച്ചിത്രങ്ങളിൽ നിന്ന് വിട്ടു നിന്നു. അരങ്ങേറ്റത്തിനു ശേഷം ഏതാണ്ട് അഞ്ചു ചിത്രങ്ങളിൽ കൂടി കമലഹാസൻ ബാലതാരമായി അഭിനയം തുടർന്നു. തമിഴ് സിനിമാ ലോകത്തെ മുൻനിര നായകന്മാരായിരുന്ന ശിവാജി ഗണേശന്റേയും എം.ജി.രാമചന്ദ്രന്റേയും ഒക്കെ ഒപ്പം കമലഹാസൻ ബാലതാരമായി അഭിനയിച്ചു. ടി.കെ.ഷൺമുഖത്തിന്റെ നാടക കമ്പനിയായിരുന്ന ടി.കെ.എസ് നാടക സഭയിലെ അനുഭവങ്ങൾ കമലഹാസനിലെ നടനെ രൂപപ്പെടുത്തി.[6] പിന്നീട് 1972-ൽ ‘മന്നവൻ’ എന്ന ചിത്രത്തിൽ സഹനടനായി തിരിച്ചു വരവ് നടത്തി. തുടർന്ന് ‘പരുവകാലം’, ‘ഗുമസ്താവിൻ മകൻ’ എന്ന സിനിമകൾ ചെയ്തു. കെ. ബാലചന്ദറിന്റെ ‘നാൻ അവനില്ലെ’ എന്ന ചിത്രത്തിൽ ജമിനി ഗണേശനോടൊപ്പം അഭിനയിക്കാനും അവസരം കിട്ടി. ഈ കാലഘട്ടത്തിലാണ് ‘കന്യാകുമാരി’, ‘വിഷ്ണുവിജയം’ എന്നീ മലയാള ചിത്രങ്ങളിൽ അഭിനയിച്ചത്.

മുന്നേറ്റം, പരീക്ഷണങ്ങൾ 1970-1975

ഏഴു വർഷത്തെ നീണ്ട കാലയളവിനു ശേഷം സിനിമയുടെ സാങ്കേതിക മേഖലയിലേക്കാണ് കമലഹാസൻ പിന്നീട് തിരിച്ചു വന്നത്. ഈ കാലത്ത് സഹനടന്മാരുടെ വേഷങ്ങളും അദ്ദേഹം ചെയ്യുകയുണ്ടായി. 1970-ൽ ഇറങ്ങിയ മാനവൻ എന്ന ചിത്രത്തിൽ ഒരു സഹനടന്റെ വേഷത്തിലാണ് അദ്ദേഹം ഒരു നടൻ എന്ന രീതിയിൽ സിനിമാ ലോകത്തേക്ക് തിരിച്ചു വരുന്നത്. കമലഹാസൻ സഹസംവിധായകനായിരുന്ന അണ്ണൈ വേളാങ്കണ്ണി എന്ന ചിത്രത്തിലും ഒരു സഹനടന്റെ വേഷം അദ്ദേഹം ചെയ്യുകയുണ്ടായി. 1973-ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത അരങ്ങേറ്റം എന്ന ചിത്രത്തിലെ അഭിനയം വളരെയധികം പ്രശംസ പിടിച്ചു പറ്റി.

1974-ൽ മലയാളത്തിൽ ഇറങ്ങിയ കന്യാകുമാരി എന്ന ചലച്ചിത്രത്തിൽ കമലഹാസൻ നായകനായി അഭിനയിച്ചു. റീത ഭാദുരി ആയിരുന്നു നായിക.കമലഹാസന് പ്രാദേശിക ഭാഷയിലുള്ള ആദ്യത്തെ ഫിലിംഫെയർ അവാർഡ് ലഭിക്കുന്നത് കന്യാകുമാരി എന്ന ചിത്രത്തിലെ അഭിനയത്തിനാണ്.കെ.ബാലചന്ദറിന്റെ സംവിധാനത്തിൽ നായകനായി അഭിനയിച്ച അപൂർവ്വ രാഗങ്ങൾ എന്ന സിനിമയിലാണ് ഒരു നായക വേഷം കമലഹാസൻ ചെയ്തത്. അപൂർവ്വ രാഗങ്ങളിലെ അഭിനയത്തിന് തമിഴിലെ ഫിലിംഫെയർ അവാർഡ് കമലഹാസൻ കരസ്ഥമാക്കുകയുണ്ടായി.[9] ഈ സിനിമയിലെ അഭിനയത്തിനായി കമലഹാസൻ മൃദംഗം എന്ന താളവാദ്യം പഠിക്കുകയുണ്ടായി. ഈ സിനിമയിലൂടെ തന്നെയാണ് പിൽക്കാലത്ത് തമിഴിലെ പ്രശസ്ത നടനായ രജനീകാന്തും അരങ്ങേറ്റം കുറിക്കുന്നത്.

ദക്ഷിണേന്ത്യൻ വിജയങ്ങൾ 1976-1980

എഴുപതുകളുടെ അവസാനത്തിൽ കെ. ബാലചന്ദറിന്റെ ഒരുപാട് മികച്ച ചിത്രങ്ങളിൽ കമലഹാസൻ അഭിനയിക്കുകയുണ്ടായി. സ്ത്രീകളുമായി സല്ലാപത്തിൽ ഏർപ്പെടുന്ന, സ്ത്രൈണ്യതയുള്ള കഥാപാത്രമായി അഭിനയിച്ച മൻമദ ലീല, അതിനു മുൻപു വന്ന ഒരു ഊതാപ്പു കൺ സിമിട്ടുഗിരാദുഎന്നിവയെല്ലാം ജനപ്രീതി നേടിയ ചിത്രങ്ങളായിരുന്നു. ഇവയിലെല്ലാം കമലഹാസൻ ആയിരുന്നു നായകൻ. ഒരു ഊതാപ്പു കൺ സിമിട്ടുഗിരാദു എന്ന ചിത്രത്തിനു പ്രാദേശിക ഭാഷക്കു വേണ്ടിയുള്ള തുടർച്ചയായ രണ്ടാം ഫിലിംഫെയർ അവാർഡ് ലഭിക്കുകയുണ്ടായി. അതിനു ശേഷം രജനീകാന്തും, ശ്രീദേവിയും ഒന്നിച്ച ബാലചന്ദർ സിനിമ മൂന്ന്രു മുടിച്ചു. 1977-ൽ വന്ന അവർകൾ എന്ന ചിത്രം സ്ത്രീ വിമോചനത്തെ ചുറ്റിപ്പറ്റി ഉള്ളതായിരുന്നു. ഈ ചിത്രത്തിനു വേണ്ടി കമലഹാസൻ വിഡംബനം എന്ന കല അഭ്യസിക്കുകയുണ്ടായി. അടുക്കെ വല്ല ദിക്കിൽ നിന്നും മറ്റും വല്ലവരും സംസാരിക്കുകയാണെന്നു തോന്നത്തക്കവണ്ണമുള്ള ഭാഷണം ആണ് വിഡംബനം. ഈ ചിത്രം പിന്നീട് തെലുങ്ക് ഭാഷയിലേക്ക് പുനർനിർമ്മിക്കുകയുണ്ടായി. 1979-ൽ രജനീകാന്തും, ശ്രീദേവിയും ഒപ്പം അഭിനയിച്ച 16 വയതിനിലെ എന്ന ചിത്രം അക്കാലത്തെ സൂപ്പർഹിറ്റുകളിൽ ഒന്നായിരുന്നു. ഈ ചിത്രത്തിൽ നിഷ്കളങ്കനായ ഒരു നാട്ടിൻപുറത്തുകാരന്റെ വേഷമാണ് കമലഹാസൻ അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് തുടർച്ചയായ മൂന്നാം ഫിലിംഫെയർ അവാർഡ് അദ്ദേഹത്തെ തേടിയെത്തി. 1977-ൽ സുഹൃത്തായിരുന്ന ബാലു മഹേന്ദ്ര ആദ്യമായി സംവിധാനം ചെയ്ത കന്നട സിനിമയായ കോകില എന്ന ചിത്രത്തിൽ കമലഹാസൻ അഭിനയിച്ചു. കമലഹാസന്റെ ആദ്യത്തെ കന്നട സിനിമ ആയിരുന്നു ഇത്. 1978-ൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത തെലുഗു സിനിമ ആയ മാരോ ചരിത്ര എന്ന സിനിമയിൽ കമലഹാസൻ മുഴുനീള നായക വേഷം ചെയ്യുകയുണ്ടായി. കമലഹാസന്റെ നാലാം ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് സികപ്പ് റോജാക്കൾ. മാനസിക വൈകല്ല്യമുള്ള ഒരു കൊലയാളിയുടെ വേഷമായിരുന്നു കമലഹാസൻ അവതരിപ്പിച്ചത്.

ഈ കാലഘട്ടത്തിൽ ധാരാളം തെലുഗു സിനിമകളിൽ കമലഹാസൻ അഭിനയിച്ചു. ഇരട്ട വേഷത്തിൽ അഭിനയച്ച, സൊമ്മോകോദിദി സൊക്കാദിദി, സർപ്പകഥ പറയുന്ന നീയാ, കല്യാണരാമൻ എന്നിവ അക്കാലത്തെ മികച്ച ചിത്രങ്ങളായിരുന്നു. ഈ സമയത്ത് അദ്ദേഹത്തിന് 6 ഫിലിംഫെയർ അവാർഡുകൾ ലഭിച്ചു, തമിഴ് ഭാഷയിൽ തുടർച്ചയായി ആണ് അവാർഡുകൾ ലഭിച്ചത്. ഇതോടു കൂടി തെന്നിന്ത്യയിൽ ഒരു മികച്ച അഭിനേതാവായി കമലഹാസൻ മാറിയിരുന്നു.

ഹിന്ദി സിനിമാരംഗം 1980

തമിഴ് സിനിമയിലെ എക്കാലത്തേയും മികച്ച സിനിമകളിൽ ഒന്നായ വരുമയിൻ നിറം സികപ്പു എന്ന ചിത്രത്തിൽ ശ്രീദേവിയുമൊന്നിച്ച് അഭിനയിച്ചു. 1980-ൽ ഇറങ്ങിയ ഈ ചിത്രത്തിൽ തൊഴിൽ രഹിതനായ ഒരു യുവാവിന്റെ വേഷമായിരുന്നു കമലഹാസന്. അക്കാലത്തു തന്നെ, രജനീകാന്ത്നായകനായി അഭിനയിച്ച തില്ലു മുല്ലു, എന്ന ചിത്രത്തിൽ അതിഥി താരമായും അദ്ദേഹം അഭിനയിച്ചു. കെ. ബാലചന്ദറിന്റെ തെലുഗു സിനിമയായ മാരോ ചരിത്രയുടെ ഹിന്ദി പുനർനിർമ്മാണത്തിലൂടെ കമലഹാസൻ ഹിന്ദി സിനിമയിൽ അരങ്ങേറ്റം നടത്തി. എക് ദുജേ കേ ലിയേ എന്ന ഈ ചിത്രത്തിൽ രതി അഗ്നിഹോത്രി ആയിരുന്നു നായിക. 1981-ൽ തന്റെ 100-ആമത്തെ ചിത്രമായ രാജാപാർവ്വൈ യിലൂടെ നിർമ്മാതാവായും കമലഹാസൻ മാറുകയുണ്ടായി. ജനപ്രീതി നേടാൻ കഴിഞ്ഞില്ലെങ്കിലും ഈ ചിത്രത്തിലെ അഭിനയത്തിന് കമലഹാസന് ഫിലിംഫെയർ അവാർഡ് നേടാൻ കഴിഞ്ഞു.[10] ബാലു മഹേന്ദ്ര സംവിധാനം ചെയ്ത മൂന്നാം പിറൈ എന്ന ചിത്രത്തിലെ അഭിനയിത്തിന് കമലഹാസന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി. ഓർമ്മ നഷ്ടപ്പെട്ട ഒരു പെൺകുട്ടിയെ സംരക്ഷിക്കുന്ന ഒരു അദ്ധ്യാപകന്റെ വേഷമായിരുന്നു ഇതിൽ. ഈ ചിത്രം പിന്നീട് ബാലു മഹേന്ദ്ര തന്നെ ഹിന്ദിയിലേക്ക് സദ്മ എന്ന പേരിൽ പുനർനിർമ്മിക്കുകയുണ്ടായി. 1983-ൽ കെ.വിശ്വനാഥൻ സംവിധാനം ചെയ്ത സാഗര സംഗമം എന്ന ചിത്രത്തിലെ നൃത്തക്കാരന്റെ വേഷം വളരെ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് തെലുങ്കിൽ വാങ്ങിച്ച് കൊടുക്കുകയും ചെയ്തു .

1986-ൽ കെ.വിശ്വനാഥൻ സംവിധാനം ചെയ്ത സ്വാതി മുത്യം എന്ന സിനിമയിൽ പഠന വൈകല്യമുള്ള ഒരു സാധാരണക്കാരനായി ആണ് അഭിനയിച്ചത്. ഈ സിനിമ അക്കാദമി അവാർഡുകളിലേക്കുള്ള 1986 ലെ ഇന്ത്യയുടെ ഔദ്യോഗിക നാമനിർദ്ദേശമായിരുന്നു. ആന്ധ്രപ്രദേശിൽ ഈ സിനിമക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. പിന്നീട് കമലഹാസന്റെ ഒട്ടു മിക്ക തമിഴ് സിനിമകളും തെലുങ്കിലേക്ക് മൊഴിമാറ്റം നടത്തപ്പെട്ടു. പിന്നീട് വന്ന പുന്നകൈ മന്നൻ, വെട്രിവിഴ എന്നീ ചലച്ചിത്രങ്ങളെല്ലാം വൻ വിജയങ്ങളായിരുന്നു. ചാപ്ലിൻ ചെല്ലപ്പ എന്ന ഹാസ്യരസ പ്രധാനമായ വേഷമായിരുന്നു പുന്നകൈ മന്നൻ എന്ന സിനിമയിലെങ്കിൽ, ഒരു പോലീസ് ഓഫീസർ ആയിട്ടാണ് വെട്രിവിഴയിൽ അദ്ദേഹം അഭിനയിച്ചത്. മണി രത്നം സംവിധാനം ചെയ്ത നായകൻ എന്ന ചിത്രം അദ്ദേഹത്തിന് രണ്ടാമത്തെ ദേശീയ അവാർഡ് നേടി കൊടുത്തു. മുംബൈയിലുള്ള ഒരു അധോലോക നായകന്റെ കഥയാണ് നായകൻ എന്ന സിനിമ. 1987-ൽ നായകൻ എന്ന സിനിമയും അക്കാദമി അവാർഡിനു വേണ്ടി പരിഗണിക്കപ്പെട്ടു. നായകൻ എന്ന സിനിമ ടൈം മാഗസിന്റെ എക്കാലത്തേയും മികച്ച 100 സിനിമകൾ എന്ന പട്ടികയിൽ ഇടം പിടിച്ചു. 1988-ൽ പുഷ്പക വിമാനം എന്ന ഏക നിശ്ശബ്ദ ചലച്ചിത്രത്തിലും കമലഹാസൻ അഭിനയിച്ചു. സത്യ എന്ന ചിത്രത്തിൽ സമൂഹത്തിലെ തിന്മകൾക്കെതിരേ പോരാടുന്ന തൊഴിൽ രഹിതനായ യുവാവായും അഭിനയിച്ചു. 1989-ൽ പുറത്തിറങ്ങിയ അപൂർവ്വ സഹോദരങ്ങൾ എന്ന സിനിമയിൽ മൂന്നു വ്യത്യസ്ത വേഷങ്ങൾ ആണ് കമലഹാസൻ അവതരിപ്പിച്ചത്. അതിൽ ഒന്ന് സർക്കസ് കൂടാരത്തിലെ കോമാളിയായ കുള്ളന്റേതായിരുന്നു. ടി.കെ.രാജീവ്കുമാർ ചാണക്യൻ എന്ന മലയാള ചലച്ചിത്രത്തിൽ അഭിനയച്ചാണ് ആ പതിറ്റാണ്ട് കമലഹാസൻ പൂർത്തിയാക്കിയത്. ചാണക്യൻ ഒരു ജനപ്രീതി നേടിയ ചിത്രമായിരുന്നു.

1980-കളിൽ ദക്ഷിണേന്ത്യ മുഴുവൻ സ്വീകരിക്കപ്പെട്ട ഒരു മികച്ച അഭിനേതാവായി കമലഹാസൻ മാറുകയുണ്ടായി. ഈ കാലഘട്ടത്തിൽ എല്ലാ ഭാഷകളിലും ഫിലിംഫെയർ അവാർഡുകളും മൂന്നു ദേശീയ അവാർഡുകളും കമലഹാസൻ കരസ്ഥമാക്കി. അന്താരാഷ്ട്ര സിനിമാ മേളകളിലും കമലഹാസന്റെ അഭിനയം ശ്രദ്ധ പിടിച്ചു പറ്റി.

ഹാസ്യ രംഗം 1990

1990-ൽ നാലു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് മൈക്കിൾ മദന കാമരജാൻ എന്ന സിനിമ പുറത്തിറങ്ങിയത്. ഹാസ്യ രംഗത്തേക്കുള്ള ഈ അഭിനയ പ്രതിഭയുടെ ഒരു കാൽവെയ്പു കൂടിയായിരുന്നു ഇത്.ഈ ചിത്രം വൻ വിജയമായിരുന്നു. പാലക്കാടൻ തമിഴ് സംസാരിക്കുന്ന പാചകക്കാരന്റെ വേഷം പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി.[16] സമനില തെറ്റിയ ഒരു മനുഷ്യന്റെ വേഷം അവതരിപ്പിച്ച ഗുണ, തേവർ മകൻ എന്നീ ചിത്രങ്ങളിലെല്ലാം കമലഹാസന്റെ അഭിനയം വേറിട്ടു നിന്നു. തേവർ മകനിൽ പ്രശസ്ത നടനായ ശിവാജി ഗണേശന്റെ ഒപ്പമാണ് കമലഹാസൻ അഭിനയിച്ചത്. തേവർ മകൻ മികച്ച ഒരു സിനിമയായിരുന്നുവെങ്കിലും, വാണിജ്യപരമായി ഒരു പരാജയമായിരുന്നു. തേവർ മകൻ പിന്നീട്, വിരാസത് എന്ന പേരിൽ ഹിന്ദിയിൽ പുനർനിർമ്മിക്കുകയുണ്ടായി. തേവർമകൻ അക്കൊല്ലത്തെ അക്കാദമി അവാർഡിനു വേണ്ടി ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായിരുന്നു. കമലഹാസൻ അഭിനയിച്ച മഹാനദി എന്ന ചിത്രം, പുറത്തിറങ്ങി ആറു കൊല്ലങ്ങൾക്കു ശേഷം റോട്ടർഡാം സിനിമാ മേളയിൽ പ്രദർശിക്കപ്പെട്ടു.

1994-ൽ പുറത്തിറങ്ങിയ നമ്മവർ എന്ന ചലച്ചിത്രത്തിൽ ഒരു കോളേജ് അദ്ധ്യാപകന്റെ വേഷമായിരുന്നു കമലഹാസൻ ചെയ്തത്. വഴിതെറ്റി പോകുന്ന കുട്ടികളെ നേർവഴിക്കു നടത്താൻ ശ്രമിക്കുന്ന ഒരു അദ്ധ്യാപകന്റെ വേഷമായിരുന്നു അത്. 1995-ൽ ഹാസ്യം നിറഞ്ഞ പ്രണയം അവതരിപ്പിച്ച സതി ലീലാവതി എന്ന ചിത്രത്തിൽ അഭിനയിക്കുകയുണ്ടായി. ആ വർഷം അവസാനം പോലീസ് ഓഫീസറുടെ കഥപറയുന്ന കുരുതിപ്പുനൽ എന്ന ചിത്രത്തിൽ മികച്ച ഒരു വേഷം ചെയ്യുകയുണ്ടായി. തമിഴിലെ പ്രശസ്ത നടന്മാരായ അർജുനും, നാസ്സറും ഈ സിനിമയിൽ കമലഹാസനോടൊപ്പം തന്നെയുള്ള വേഷങ്ങൾ അവതരിപ്പിച്ചു. അതിനു ശേഷം ഇന്ത്യൻ എന്ന ചിത്രത്തിലെ അഭിനയത്തിന് കമലഹാസന് മൂന്നാമത് ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി.അഴിമതിക്കെതിരേ പോരാടുന്ന ഒരു സ്വാതന്ത്ര്യ സമര സേനാനിയുടേയും, അദ്ദേഹത്തിന്റെ അഴിമതിക്കാരനായ മകന്റേയും വേഷമാണ് കമലഹാസൻ ഇന്ത്യൻ എന്ന സിനിമയിൽ ചെയ്തത്. മികച്ച വിജയം കൂടിയായിരുന്നു ഈ സിനിമ. ഈ രണ്ടു ചിത്രങ്ങളും അടുത്തടുത്ത വർഷങ്ങളിൽ അക്കാദമി അവാർഡിനു വേണ്ടിയുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രങ്ങളായിരുന്നു.

ഇന്ത്യൻ എന്ന ചലച്ചിത്രത്തിനശേഷം പുതുമയുള്ള ഒരു വേഷവുമായിട്ടായിരുന്നു കമലഹാസന്റെ പുതിയ ചലച്ചിത്രം പുറത്തിറങ്ങിയത്. അവ്വൈ ഷൺമുഖി എന്ന ചിത്രത്തിൽ വൃദ്ധയായ ഒരു സ്ത്രീയുടെ വേഷമാണ് കമലഹാസൻ അവതരിപ്പിച്ചത്.[20] ഈ ചിത്രം പിന്നീട് ഹിന്ദിയിൽ ചാച്ചി-420 എന്ന പേരിൽ പുനർനിർമ്മിക്കുകയുണ്ടായി. കമലഹാസൻ തന്നെയാണ് ഈ സിനിമ സംവിധാനം ചെയ്തതും.

1997-ൽ മുഹമ്മദ് യൂസഫ് ഖാന്റെ ജീവിതത്തെ ആസ്പദമാക്കി മരുതു നായകം എന്ന ഒരു ചിത്രം തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കാൻ കമലഹാസനു സാധിച്ചില്ല.ഇന്ത്യൻ സിനിമയിലെ ഏറ്റവും ചിലവേറിയ സിനിമ എന്നു വിശേഷിപ്പിക്കപ്പെട്ടതായിരുന്നു മരുതു നായകം. ധാരാളം പ്രശസ്തരായ നടീനടന്മാരും, സാങ്കേതികവിദഗ്ദരും ഈ ചിത്രത്തിനായി കരാറൊപ്പിട്ടിരുന്നു. ബ്രിട്ടീഷ് രാജകുമാരിയാണ് ഈ ചിത്രത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം കമലഹാസനു ആ ചിത്രം പൂർത്തീകരിക്കാനായി സാധിച്ചില്ല. എന്നാൽ ആ ചിത്രം പൂർത്തീകരിക്കുക എന്നത് തന്റെ സ്വപ്നമാണെന്ന് കമലഹാസൻ പറയാറുണ്ട്. ഈ സമയത്തു തന്നെ കാതലാ കാതലാ എന്ന പ്രണയ, ഹാസ്യ ചിത്രത്തിലും കമലഹാസൻ അഭിനയിച്ചു.

ഹേ റാം എന്ന സിനിമക്കുശേഷം 2000 കാലഘട്ടം

സിനിമയിൽ നിന്നുള്ള രണ്ടു വർഷത്തെ ഇടവേളക്കു ശേഷം ഹേ റാം എന്ന സിനിമയുമായാണ് കമലഹാസൻ വീണ്ടു വ്യവസായ രംഗത്തേക്കു തിരിച്ചു വരുന്നത്. ഹേ റാം എന്ന സിനിമ സംവിധാനം ചെയ്തതും അദ്ദേഹം തന്നെയായിരുന്നു. ഹേ റാം എന്ന സിനിമ, ഇന്ത്യാ വിഭജനവും അതിനെ തുടർന്ന് മഹാത്മാഗാന്ധിയുടെ മരണവും തുടർന്നുണ്ടാവുന്ന സംഭവങ്ങളും ചിത്രീകരിച്ചിരിക്കുന്നു. അഭിനേതാവ്, സംവിധായകൻ, രചയിതാവ്, ഗാന രചയിതാവ് എന്നീ മേഖലകളും ഈ ചിത്രത്തിൽ ചെയ്തത് കമലഹാസൻ തന്നെയായിരുന്നു. ഹിന്ദിയിലെ പ്രശസ്ത നടനായ ഷാരുഖ് ഖാനും ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു. അക്കാദമി അവാർഡിനു വേണ്ടി ഇന്ത്യയിൽ നിന്നയച്ച ചിത്രമായിരുന്നു ഹേ റാം [27]. ഹേ റാം, ഇന്ത്യയിൽ വൻ പരാജയമായിരുന്നു എങ്കിലും ലോക ശ്രദ്ധ പിടിച്ചു പറ്റി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ സിനിമ പ്രദർശിപ്പിക്കുന്നതിനെതിരേ രംഗത്തു വന്നു. ആ വർഷം തന്നെ തെനാലി എന്ന ഹാസ്യപ്രധാനമായ സിനിമയിലും കമലഹാസൻ അഭിനയിച്ചു. യുദ്ധക്കെടുതികൊണ്ട് മാനസികനില തകരാറിലായ ഒരു യുവാവിന്റെ കഥയാണ് തെനാലി പറഞ്ഞത്. മലയാള ചലച്ചിത്ര നടനായ ജയറാമും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. വാണിജ്യപരമായി വൻ വിജയമായിരുന്നു തെനാലി.

 2001 – ൽ ആളവന്താൻ എന്ന ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ രണ്ടു വേഷങ്ങളാണ് കമലഹാസൻ അവതരിപ്പിച്ചത്. അതിലെ ഒരു കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി തലമുടി മുഴുവൻ നീക്കം ചെയ്യുകയും, പത്തു കിലോഗ്രാം ഭാരം വർദ്ധിപ്പിക്കുകയും ചെയ്തു. കൂടാതെ അതിലെ തന്നെ അടുത്ത വേഷത്തിനായി നാഷണൽ ഡിഫൻസ് അക്കാദമിയിൽ ഒരു ഹ്രസ്വ പഠനത്തിനായ ചേരുകയും ചെയ്തു. രണ്ടാമത്തെ വേഷം ഒരു സൈനിക ഓഫീസറുടേതായിരുന്നു . റിലീസിനു മുൻപേ കിട്ടിയ പ്രശസ്തി കൊണ്ടാവാം, സിനിമ വാണിജ്യപരമായി പരാജയമായിരുന്നു. അതിന്റെ നഷ്ടം നികത്താനായി വിതരണക്കാർക്ക് പ്രതിഫലം നൽകാൻ കമലഹാസൻ തയ്യാറായി

പമ്മൽകെസംബന്ധം, പഞ്ചതന്തിരം എന്നീ ഹാസ്യ സിനിമകൾക്കു ശേഷം കമലാഹസൻ തന്റെ മൂന്നാമത്തെ സിനിമ സംവിധാനം ചെയ്തു. വിരുമാണ്ടി എന്ന ചിത്രം മരണ ശിക്ഷയെ കുറിച്ചുള്ളതായിരുന്നു. പുക്കോൺ ഫിലിം മേളയിൽ ഏറ്റവും മികച്ച ഏഷ്യൻ സിനിമക്കുള്ള അവാർഡ് ഈ ചിത്രം നേടുകയുണ്ടായി. മാധവനോടൊപ്പം അൻപേ ശിവം എന്ന ചിത്രത്തിലും കമലഹാസൻ പ്രധാന വേഷത്തിൽ അഭിനയിക്കുകയുണ്ടായി. മലയാളം സിനിമ സംവിധായകൻ പ്രിയദർശൻ ആണ് ഈ സിനിമ തുടങ്ങി വെച്ചത്. എങ്കിലും സി.സുന്ദർ എന്ന വാണിജ്യ സിനിമകളുടെ സംവിധായകൻ ആണ് ചിത്രം പൂർത്തിയാക്കിയത്. നല്ലശിവം എന്ന കമ്മ്യൂണിസ്റ്റുകാരന്റെ വേഷമാണ് കമലഹാസൻ ഈ ചിത്രത്തിൽ ചെയ്തത്.

ഹിന്ദി സിനിമയായ മുന്നാഭായി എം.ബി.ബി.എസ് തമിഴിലേക്ക് പുനർനിർമ്മാണം നടത്തിയപ്പോൾ നായക വേഷം ചെയ്തത് കമലഹാസൻ ആയിരുന്നു. 2004 ൽ ഇറങ്ങിയ ഈ ചിത്രം വാണിജ്യപരമായി മികച്ചതായിരുന്നു. മുംബൈ എക്സ്പ്രസ്സ് എന്ന ഹാസ്യ സിനിമ കമലഹാസൻ തന്നെ രചന നിർവഹിച്ച് പുറത്തിറങ്ങി. പക്ഷേ തമിഴ് പുതുവർഷത്തിലറങ്ങിയ ഈ ചിത്രം വളരെ അധികം നിരാശപ്പെടുത്തി. ആ സമയത്തു തന്നെയായിരുന്നു രജനീകാന്ത് അഭിനയിച്ച ചന്ദ്രമുഖി എന്ന സിനിമയും പുറത്തിറങ്ങുന്നത്. ഇതും കമലഹാസന്റെ ചിത്രത്തിനെ ബാധിച്ചു. 2006-ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത കമലഹാസൻ പോലീസ് വേഷത്തിൽ അഭിനയിച്ച വേട്ടയാട് വിളയാട് എന്ന സൂപ്പർഹിറ്റ് ചലച്ചിത്രം പുറത്തിറങ്ങി. വളരെ കാലമായി ചിത്രീകരണം നീണ്ട ഒരു സിനിമ ആയിരുന്നു ഇത് . 2008-ൽ കമലഹാസൻ പത്ത് വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ച ദശാവതാരം എന്ന സിനിമ പുറത്തിറങ്ങി. തമിഴ്, തെലുഗു തുടങ്ങിയ വ്യത്യസ്ത ഭാഷകളിൽ ഒരേ സമയം തന്നെയാണ് ഈ സിനിമ പുറത്തിറങ്ങിയത്. അസിൻ ആണ് കമലഹാസന്റെ നായിക ആയി അഭിനയിച്ചത്. തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ സിനിമ ഇതാണെന്ന് കരുതപ്പെടുന്നു. കമലഹാസന്റെ ഈ സിനിമയിലെ അഭിനയം വളരെയധികം നിരൂപക പ്രശംസ പിടിച്ചു പറ്റുകയുണ്ടായി. കാനഡയിൽ ലോക പ്രശസ്ത സിനിമാ നിർമ്മാണ വിതരണ കമ്പനിയായ വാൾട്ട് ഡിസ്നി ആണ് ചിത്രത്തിന്റെ വിതരണം നടത്തിയത്. വാൾട്ട് ഡിസ്നി വിതരണം ചെയ്യുന്ന ആദ്യത്തെ തമിഴ് സിനിമ കൂടിയാണ് ഇത്. 250 കോടി ഇന്ത്യൻ രൂപ ഈ ചിത്രം നേടി എന്നു കണക്കുകൾ പറയുന്നു . ദശാവതരാത്തിന്റെ കഥയും, തിരക്കഥയും കമലഹാസൻ തന്നെയാണ് നിർവഹിച്ചത്.

ദശാവതാരത്തിനു ശേഷം, തന്റെ അടുത്ത സിനിമയായ മർമ്മയോഗിയുടെ പണിപ്പുരയിലാണ് കമലഹാസൻ. എന്നാൽ ഈ സംരംഭം താൽക്കാലികമായി നിറുത്തി വെച്ചിരിക്കുകയാണ് [35]. പ്രശസ്തമായ ഹിന്ദി സിനിമയായ എ വെനസ്ഡേ തമിഴിലേക്ക് പുനർനിർമ്മാണം നടത്തുകയുണ്ടായി. ഉന്നൈപ്പോലൊരുവൻ എന്ന പേരിലാണ് കമലഹാസൻ ഈ ചിത്രം നിർമ്മിച്ചത് . ഒരു സൂപ്പർഹിറ്റ് സിനിമ ആയിരുന്നു ഉന്നൈപ്പോലൊരുവൻ. മലയാളം സിനിമാ അഭിനേതാവ് മോഹൻലാലും ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുകയുണ്ടായി. കമലഹാസന്റെ മകൾ ശ്രുതി ഹാസൻ ആയിരുന്നു ഉന്നൈപ്പോലൊരുവന്റെ സംഗീത സംവിധാനം. 2010-ൽ മാധവനും, തൃഷയോടും ഒപ്പം മൻമദൻ അമ്പ് എന്ന ചിത്രത്തിൽ കമലഹാസൻ അഭിനയിച്ചു. ഈ ചിത്രത്തിന്റെ തിരക്കഥയും,സംഭാഷണവും കമലഹാസൻ തന്നെയാണ് ചെയ്തത്. തന്റെ ഭാവി വധു തന്നെ വഞ്ചിക്കുന്നുണ്ടോ എന്നറിയാനായി ഒരു ഡിറ്റക്ടീവിനെ നിയോഗിക്കുന്ന ഒരാളുടെ കഥയാണ് മൻമദൻ അമ്പ്. ചിത്രം ഒരു ശരാശരി നിലവാരത്തിൽ ഉള്ളതാണെന്ന് നിരൂപകർ വിലയിരുത്തുന്നു. വിശ്വരൂപം എന്ന തന്റെ തന്നെ ചിത്രത്തിന്റെ പണിപ്പുരയിലാണ് കമലഹാസൻ. കമലഹാസൻ നാലാമത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വിശ്വരൂപം . മിഷൻ ഇംപോസിബിൾ സീരീസിലുള്ള ഒരു ത്രില്ലർ സിനിമയായിരിക്കും വിശ്വരൂപം എന്ന് റിപ്പോർട്ടുകൾ പറയുന്നു. രണ്ട് ഭാഗങ്ങളായിട്ടായിരിക്കും വിശ്വരൂപം പ്രേക്ഷകർക്കു മുന്നിലെത്തുക ]. ഹോളിവുഡിലേക്കുള്ളകമലഹാസന്റെ അരങ്ങേറ്റവും ഉടൻ തന്നെയുണ്ടാവും എന്നു പ്രതീക്ഷിക്കുന്നു. ബാരി ഒസ്ബോൺ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കമലഹാസന്റെ കൂടെ അഭിനയിക്കുന്നത് ഏഴു വയസ്സുള്ള പെൺകുട്ടിയായിരിക്കും

വെള്ളിത്തിരയ്ക്കു പിന്നിൽ

അഭിനയം കൂടാതെ സിനിമയുടെ പല മേഖലകളിലും കമലഹാസൻ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് . രാജ പാർവൈ, അപൂർവ്വ സഹോദരങ്ങൾ, മൈക്കിൾ മദന കാമരാജൻ, തേവർ മകൻ, മഹാനദി, ഹേറാം, ആളവന്താൻ, അൻപേ ശിവം, നള ദമയന്തി, വിരുമാണ്ടി, ദശാവതാരം, മൻമദൻ അമ്പ് തുടങ്ങിയ ചിത്രങ്ങൾക്ക കഥ അല്ലെങ്കിൽ തിരക്കഥ തയ്യാറാക്കിയത് കമലഹാസൻ തന്നെയായിരുന്നു. കമലഹാസന്റെ സിനിമാ നിർമ്മാണ കമ്പനിയായ രാജ്കമൽ ഇന്റർനാഷണൽ ധാരാളം സിനിമകളും നിർമ്മിച്ചിട്ടുണ്ട്. ഹേ റാം ഒരു വിജയമായിരുന്നെങ്കിൽ താൻ മുഴുവൻ സമയ സംവിധാനത്തിലേക്കു തിരിഞ്ഞേനേ എന്ന് കമലഹാസൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ധാരാളം യുവ താരങ്ങൾ അദ്ദേഹത്തിന്റെ സംവിധാനത്തിൻ കീഴിൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു . ഒരു നടൻ എന്നതിലുപരി സാങ്കേതിക വിദഗ്ദൻ ആകാനായിരുന്നു തനിക്കു താൽപര്യം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷേ നടനായി തീരാനായിരുന്നു നിയോഗം. സിനിമാ മേക്കപ്പുമായി ബന്ധപ്പെട്ട് ധാരാളം ശിൽപ ശാലകളിൽ കമലഹാസൻ പങ്കെടുത്തിട്ടുണ്ട്.

കമലഹാസൻ തന്റെ ചില ചിത്രങ്ങൾക്ക് വേണ്ടി ഗാന രചനയും നിർവഹിച്ചിട്ടുണ്ട്. ഹേ റാം, വിരുമാണ്ടി, ഉന്നൈപോലൊരുവൻ, മൻമദൻ അമ്പ് എന്നീ ചിത്രങ്ങൾക്കു വേണ്ടി അദ്ദേഹം ഗാന രചന നടത്തിയിട്ടുണ്ട്. ഏതാണ്ട് 70 ഓളം ഗാനങ്ങളും പല ഭാഷകളിലായി അദ്ദേഹം പാടിയിട്ടുണ്ട്.

നർഗിസ്

1935 ൽ 6 വയസ്സുള്ളപ്പോഴാണ് നർഗീസ് ആദ്യമായി അഭിനയിക്കുന്നത്. തലാക് ഇശ്ക് എന്ന ചിത്രത്തിൽ ബേബി നർഗീസ് ആയി അഭിനയിച്ചു. ആദ്യ വേഷത്തിലെ പേരായ നർഗീസ് എന്ന പേര് തന്നെ പിന്നീടുള്ള ചിത്രങ്ങളിൽ ഉപയോഗിക്കുകയായിർന്നു. തന്റെ 14 വയസ്സിൽ നായിക വേഷത്തിൽ അഭിനയിച്ചു.[അവലംബം ആവശ്യമാണ്] 1940-50 കാലഘട്ടത്തിൽ ധാരാളം ഹിന്ദി ഉർദു ചിത്രങ്ങളിൽ നർഗീസ് അഭിനയിച്ചു. 1957 ൽ അഭിനയിച്ച മദർ ഇന്ത്യ എന്ന ചിത്രത്തിലെ അഭിനയം വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു. ഇതിന് ഓസ്കാർ നാമനിർദ്ദേശം ലഭിച്ചിരുന്നു. കൂടാതെ ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർപുരസ്കാരം ലഭിച്ചു. 1958 ൽ വിവാഹത്തിനു ശേഷം കുറച്ചു കാലത്തെക്ക് ചലച്ചിത്ര രംഗത്ത് നിന്ൻ വിട്ടു നിന്നു. തന്റെ അവസാന ചിത്രം 1967 ൽ അഭിനയിച്ച രാത് ഓർ ദിൻ എന്ന ചിത്രമാണ്. ഇതിലെ അഭിനയത്തിന് ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു.

Total
0
Shares

About admin