സര്‍പ്പാട്ട പരമ്പരൈക്ക് ശേഷം സംവിധായകന് പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ വിക്രം നായകനാകുന്നു. വിക്രത്തിന്റെ 61-ാം ചിത്രമാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ 23-ാമത്തെ നിര്‍മ്മാണ സംരംഭമാണ്. ഈ മാസം അവസാനം ചിത്രീകരണം ആരംഭിക്കും. മറ്റു താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പേരുവിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
ഒടിടി പ്രീമിയര്‍ റിലീസായെത്തിയ പാ രഞ്ജിത്ത് ചിത്രം ‘സര്‍പ്പാട്ട പരമ്പരൈ’ വന്‍ പ്രേക്ഷകപ്രീതി നേടിയിരുന്നു. ആര്യയായിരുന്നു ചിത്രത്തിലെ നായകന്. അശോക് സെല്വന്, കാളിദാസ് ജയറാം, ദുഷറ വിജയന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘നച്ചത്തിരം നഗര്‍ഗിരത്’ എന്ന ചിത്രവും പാ രഞ്ജിത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.
അജയ് ജ്ഞാനമുത്തുവിന്റെ ‘കോബ്ര’യിലാണ് വിക്രം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രം ഫൈനല്‍ ഷെഡ്യൂളിലാണ്. മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനും കാര്‍ത്തിക് സുബ്ബരാജിന്റെ മഹാനും വിക്രത്തിന്റെ പൂര്‍ത്തിയായ ചിത്രങ്ങളാണ്.
@StudioGreen2‘s #ProductionNo23 – The Mega Announcement of the Day💥🔥⭐#Chiyaan61 #ChiyaanVikram with Director Pa.Ranjith From Producer KE Gnanavelraja#Vikram @beemji @kegvraja @NehaGnanavel @Dhananjayang @proyuvraaj @digitallynow
Other Cast & Crew announcements soon👍 pic.twitter.com/JECJKde6pz
— Studio Green (@StudioGreen2) December 2, 2021