Don't Miss

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മോഹന്‍ലാലിനും നമ്പി നാരായണനും പത്മഭൂഷണ്‍

ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടന്‍ മോഹന്‍ലാലിനും ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും പത്മഭൂഷണ്‍ പുരസ്കാരം. നടനും നര്‍ത്തകനുമായ പ്രഭുദേവ, ഗായകന്‍ കെ ജി ജയന്‍, ശിവഗിരിയിലെ സ്വാമി വിശുദ്ധാനന്ദയ്ക്ക് എന്നിവര്‍ പത്മശ്രീ പുരസ്കാരത്തിന് അര്‍ഹനായി. അന്തരിച്ച പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മശ്രീ നല്‍കും.

മുന്‍രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഉൾപ്പെടെ മൂന്നു പേർക്ക് ഭാരതരത്‌ന പുരസ്‌കാരവും ലഭിച്ചു.ഭാരതരത്‌ന നേടിയതില്‍ പ്രണബ് മുഖര്‍ജിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. നമ്മുടെ കാലഘട്ടത്തിലെ അസാമാന്യനായ രാഷ്ട്രതന്ത്രജ്ഞനാണ് പ്രണബ് മുഖര്‍ജി എന്ന് മോദി പറഞ്ഞു. രാജ്യത്തെ പതിറ്റാണ്ടുകളായി അക്ഷീണം സേവിച്ച വ്യക്തിയാണ് അദ്ദേഹമെന്നും രാജ്യത്തിൻ്റെ വളർച്ചയിലും മുദ്ര പതിപ്പിക്കാൻ സാധിച്ച വ്യക്തിയായ പ്രണബ് മുഖർജിക്കു പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

Total
0
Shares

About admin