Don't Miss

പത്മാവതിയുടെ ട്രൈലെർ പുറത്തിറങ്ങി, ഒരു പ്രത്യേകതയുമായി

സിനിമ ആസ്വാദകർക്കു ആവേശമായി ഭാരത ചരിത്രത്തിലെ ഒരു സുപ്രദാന കഥ പറയുന്ന ബോളിവുഡ് സിനിമ പത്മാവതിയുടെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തു. സിനിമയിലെ പ്രമുഖ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ദീപിക പദുകോൺ, ഷാഹിദ് കപൂർ, റെൺവീർ സിംഗ് എന്നിവരുടെ ഒരു മഖംകാണിക്കലാണ് പത്മാവതിയുടെ ഈ ട്രൈലെർ.

എന്നാൽ ഈ ട്രൈലെർ റിലീസിന് ഒരു പ്രത്തേകതയുംകൂടിയുണ്ട്. ഈ ട്രൈലെർ റിലീസ് ചെയ്തത് 13:03 എന്ന സമയത്താണ്.
ഇതിന്‍റെ കാരണം ചരിത്രത്തിലാണ് ഒളിഞ്ഞിരിക്കുന്നത്.

പത്മാവതി ഒരു ചരിത്രമാണ് പറയുന്നത്. ഭരതീയരായ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കഥ. നമ്മൾ ജനിച്ചുവളർന്ന സംസ്കാരത്തെ വാനോളം ഉയർത്തുന്ന ഒരു കഥ.

പ്രണയത്തിന്റെയും, പ്രതികാരത്തിൻെറയും, സൗന്ദര്യത്തിന്റെയും, പൗരുഷത്തിന്റെയും കഥ.

ട്രൈലറിനു പുറമെ ഈ സിനിമയുടെ കഥ നമുക്ക് ചരിത്രപുസ്തകങ്ങളിൽ നിന്നും മനസിലാക്കാവുന്നതാണ്. 13:03 എന്നത് ഓഗസ്റ് 26 ,1303 – ൽ രാജസ്‌ഥാനിലെ ചിറ്റോർഗ്ഗർ എന്ന സ്ഥലത്തു രത്തൻ സിംഗ്ഉം അലാഉദ്ദിൻ ഖിൽജിയുമായുള്ള ഏറ്റുമുട്ടലിനെയാണ് സൂചിപ്പിക്കുന്നതു.

തുർക്കിയ വംശജനായ അലാഉദ്ദിൻ ഖിൽജി തന്റെ സാമ്രാജ്യം വികസിപ്പിക്കാൻ വേണ്ടി ഉത്തര ഭാരാതത്തിലേക്കു കടന്നുകയറുകയും പിന്നീട് ഗുജറാത്തുവരെ തന്റെ അധീനതയിലാക്കുകയും ചെയ്തു. ഭാരതത്തിന്റെ സുപ്രദാന ഭാഗങ്ങൾ അടിമത്തത്തിലൂടെ കൈക്കലാക്കിയ ഖിൽജിയുടെ അടുത്തനീക്കം രാജസ്ഥാനിലേക്കായിരുന്നു. രാജസ്ഥാനിലെ ചിറ്റോർഗ്ഗർ എന്ന നഗരത്തിലേക്ക് ഖിൽജിയുടെ ശ്രദ്ധ തിരിയാൻ രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്ന്, രാജസ്ഥാനിലെ രാജാവായിരുന്ന രത്തൻ സിംഗ് തന്റെ അതിർത്തയിൽകൂടി ഖിൽജിയുടെ സൈന്യത്തിനു കുജറാത്തിലേക്കു പോകാൻ അനുവതിക്കാതിരുന്നതു. രണ്ടു, രത്തൻ സിങിന്റെ പത്‌നിയായ റാണി പദ്‌മിനിയെ സ്വന്തമാക്കുക എന്ന ആഗ്രഹത്താൽ.
റാണി പദ്‌മിനിയുടെ സൗന്ദര്യത്തെ കുറിച്ച് കേട്ടറിഞ്ഞ ഖിൽജി ആ സൗന്ദര്യത്തെ നേരിൽ വീക്ഷിക്കണം എന്ന ആഗ്രഹത്താൽ ചിറ്റോർഗാർലേക്കു പുറപ്പെടുകയും പദ്‌മിനി വാണിരുന്ന കോട്ട ഉപരോധിക്കുകയും ചെയ്‌തു. ഖിൽജിയുടെ ആജ്ഞപ്രകാരം താത്പര്യമില്ലാഞ്ഞിട്ടാണെകിലും രത്തൻ സിംഗ് തന്റെ പത്‌നിയെ കാണിക്കാം എന്നു സമ്മതിക്കുയായിരുന്നു.

എന്നാൽ റാണിപദ്‌മിനിയെ നേരിട്ടുള്ള ഒരു കാഴ്ച്ചക്കല്ല രത്തൻ സിഗ് തയ്യാറായത്. സംസ്കാരപ്രകാരം ഒരു യുവതിയെ അന്യ പുരുഷനെ നേരിട്ടുകാണിക്കാൻ പാടില്ലാത്തതിനാൽ രത്തൻ സിംഗ് റാണി പദ്‌മിനിയെ ഒരു കണ്ണാടിയുടെ പ്രതിഫലനത്തിലൂടെയാണ് ഖിൽജിയെ കാട്ടിയതു. പദ്‌മിനിയെ നേരിൽ കണ്ട ശേഷം ആ സൗന്ദര്യത്തിൽ വളരെയേറെ ആകൃഷ്ടനാവുകയും ഏതുമുഖേനയും പദ്‌മിനിയെ കൈക്കലാക്കണമെന്നു ഖിൽജി  തീരുമാനിക്കുകയും ചെയ്തു.

ഇതിന്റെ ഭംഗമായി ഖിൽജി ചിറ്റോർഗാർലെ കോട്ട ഉപരോധിക്കുകയും തൽഫലമായി റാണി പദ്‌മിനി ഉൾപ്പെടെയുള്ളവർ കോട്ടക്കകത്തു അകപ്പെടുകയും ചെയ്തു. നിവർത്തിയില്ല രത്തൻ സിംഗ് കിൽജിയുമായി യുദ്ധത്തിലേർപ്പെടാൻ തീരുമാനിക്കുകയായിരുന്നു.
രത്തൻ സിംഗ് -ന്റെ സൈന്യത്തേക്കാൾ പതിന്മടങ്ങു ആൾബലം അലാഉദ്ദിൻ ഖിൽജിക്കു ഉണ്ടെന്നു അറിയാമായിരുന്നിട്ടും സ്വന്തം പത്‌നിയുടേയും, ജനങ്ങളുടേയും സുരക്ഷക്കുവേണ്ടി ഒരു ജീവത്യാഗ പോരാട്ടത്തിൽ രത്തൻ സിങ് ഏർപ്പെട്ടു.

തന്റെ രാജ്യം ഖിൽജിയുടെ കൈക്കലാക്കും എന്നു മനസ്സിലാക്കിയ പദ്‌മിനി, കിൽജിയുടെ ക്രൂരതകൾക്കു ഒരു പാത്രമാവില്ല എന്നു തീരുമാനിക്കുകയും ഒരുകൂട്ടം യുവതികൾക്കൊപ്പം ചിതയിൽ ചാടി ആദ്മഹത്യ ചെയ്യുകയുമായിരുന്നു. കോട്ട തകർത്തു അകത്തുകടന്ന കില്ജിക്കു കത്തിയമർന്ന മൃതദേഹങ്ങൾ മാത്രമാണു കാണാൻ കഴിഞ്ഞത്.

പത്മാവതി പറയുന്നത് ഒരു രാജാവിൻന്റെയോ രാജ്ഞിയുഡയോ കഥയല്ല, മറിച്ചു ഭാരതത്തിന്റെ പഴക്കംചെന്ന സംസ്കാരത്തിന്റെ കഥയാണ്. ഡിസംബർ 1 നു പ്രദർശനം തുടങ്ങാൻ പോകുന്ന ഈ സിനിമ ഇന്ത്യൻ സിനിമയ്ക്കു ഒരു സുവർണ്ണാസ്പർശം ആകുമെന്നതിൽ സംശയം വേണ്ട.

Total
0
Shares

About admin