Don't Miss

ഉരുക്ക് സതീശന്‍റെ ട്രെയ്‌ലര്‍ എത്തി

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം “ഉരുക്ക് സതീശ”ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ജൂൺ ഒന്നിനാണ് ചിത്രം റിലീസിനെത്തുന്നത്. കഥ, തിരക്കഥ,സംവിധാനം, അഭിനയം, എഡിറ്റിങ് തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പതിവുപോലെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ചെയ്യുന്നത്.

പണ്ഡിറ്റിന്റെ ഡയലോഗുകൾ കൊണ്ടും ആക്​ഷൻ കൊണ്ടും സമ്പുഷ്ടമാണ് ട്രെയിലർ. പണ്ഡിറ്റ് തന്നെ എഴുതി ഈണം നൽകിയ ഗാനങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 5 ലക്ഷം രൂപയാണ് ഈ സിനിമയ്ക്ക് ചെലവായ ആകെ തുകയെന്നും പണ്ഡിറ്റ് പറയുന്നു.

എന്റെ 9-ാ മത്തെ സിനിമയായ “ഉരുക്കു സതീശ൯” സെൻസറിങ് കഴിഞ്ഞു. ജൂൺ ഒന്നിന് റിലീസ്. 10 ലക്ഷം കലക്ട് ചെയ്താലേ ഞാന്‍ ഹാപ്പി ആകൂ. (5 ലക്ഷം ലാഭമാകും). “ഉരുക്കു സതീശൻ” ഒരു മാസ്സ് പടമല്ല. ഭീകരമായ ഷോട്ടുകളോ, തെലുങ്ക് സിനിമാ മോഡല്‍ സ്റ്റണ്ട്സോ ഇതിലില്ല. വളരെ റിയലിസ്റ്റിക്ക് ആയ ഒരു കഥാ ചിത്രമാണിതെന്നും സിനിമയെക്കുറിച്ച് പണ്ഡിറ്റ് പറയുന്നു.

Total
0
Shares

About admin