മലയാളത്തിൻ്റെ പ്രിയപ്പെട്ട ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയെ നായകനാക്കി സംവിധായകൻ ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ട്രെയിലർ പുറത്തിറങ്ങി.
നിലവിൽ യൂട്യൂബ് ട്രെന്റിങ്ങിൽ തന്നെ ഒന്നാമതാണ് പാപ്പൻ ട്രെയിലർ എന്നത് സിനിമയുടെ പ്രതീക്ഷ വാനോളം ഉയർത്തുന്നുണ്ട്.
സുരേഷ് ഗോപിയുടെ ഒരു ഗംഭീര ക്രൈം ത്രില്ലർ ചിത്രമായിരിക്കും പാപ്പൻ എന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.
സുരേഷ് ഗോപിയെ സോളോ ഹീറോ ആക്കി 22 വർഷത്ത ഇടവേളക്ക് ശേഷം ജോഷി ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമക്ക് അവകാശപ്പെട്ടതാണ്.
മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത ഈ ചിത്രം അടുത്ത മാസമാണ് റിലീസ് ചെയ്യാൻ പോകുന്നത്. ആർ ജെ ഷാൻ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ, മറ്റു പോസ്റ്ററുകൾ എന്നിവ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു.
ഇപ്പോഴിതാ ആരാധകരെ അക്ഷരാർത്ഥത്തിൽ ത്രസിപ്പിക്കുന്ന കിടിലൻ ട്രൈലെർ കൂടി ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സീനുകളും തീയേറ്ററുകളിൽ തീ പടർത്തുന്നതുമായ ഡയലോഗുകളും ആക്ഷനും ഈ ചിത്രത്തിൽ ഉണ്ടാകുമെന്നും ട്രൈലെർ സൂചിപ്പിക്കുന്നു.
കേരള പോലീസിലെ ലെഫ്റ്റനന്റ് എബ്രഹാം മാത്യൂ മാത്തൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്.
സൂപ്പർ സ്റ്റാർ സുരേഷ് ഗോപിക്കെപ്പം
മകൻ ഗോകുലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് പാപ്പൻ.
ചിത്രം ബോക്സ് ഓഫീസിൽ പുതു ചരിത്രം കുറിയ്ക്കുമെന്നാണ് ആരാധകരുടെ പ്രതികരണം.