സൗബിൻ താഹിർ ആദ്യമായി സംവിധാനം ചെയ്യുന്ന പറവ എന്ന സിനിമയുടെ പോസ്റ്ററുകൾ റിലീസ് ചെയ്തു. പലപ്പോഴായി റിലീസ് ചെയ്ത പോസ്റ്ററുകൾ ആദ്യമേ തന്നെ വൻ ഹിറ്റും വൻ ഷെയറുമായിരുന്നു കിട്ടിയത്.
ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പുതുമുഖ താരങ്ങൾ ഒരുപാട് പേർക്ക് അവസരം നൽകിയിട്ടുണ്ട് സൗബിൻ.ഫസ്റ്റ് ലുക്കിൽ തന്നെ ചിത്രം പറയുന്നത് ഒരു സാധാരണ കൊച്ചി യുവാവിന്റെ കഥയാണ്.
ആൻവർ റഷീദ് നിർമിക്കുന്ന ഈ ചിത്രം ആൻവർ റഷീദ് എന്റർടൈന്മെന്റിന്റെ ബാനറിൽ തന്നെയാണ് വിതരണവും.
ചിത്രത്തിൽ സൗബിൻ ഒരു കഥാപാത്രമായി എത്താൻ സാധ്യതയുണ്ട് എന്നാണ് സൂചന.