Don't Miss

മൈഥിലിയുടെ പാതിരാകാലം റിലീസിനൊരുങ്ങുന്നു

പ്രിയനന്ദനന്‍ മൈഥിലിയെ നായികയാക്കി ഒരുക്കിയ ചിത്രം പാതിരാകാലം തിയേറ്ററുകളിലെത്തുന്നു. പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എന്‍ ഗോപീകൃഷ്ണനാണ്. ഫെബ്രുവരി ഒമ്പതിന് ചിത്രം റിലീസ് ചെയ്യും.ഭൂമിക്കും വെള്ളത്തിനും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കാളിയാകുന്ന ഉസൈന്റെയും മകള്‍ ജഹന്നാരയുടേയും കഥയാണ് പാതിരാകാലം പറയുന്നത്.

pathirakalam ഉസൈനായി ഇന്ദ്രന്‍സും ജഹന്നാരയായി മൈഥിലിയുമാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കലേഷ് കണ്ണാട്ട്, ഇന്ദ്രന്‍സ്, ശ്രീജിത്ത് രവി, വിജയന്‍ കാരന്തൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

Total
0
Shares

About admin