തനിക്ക് ശരിയെന്ന് തോന്നുന്നതെന്തും മുഖം നോക്കാതെ വെട്ടിതുറന്ന് പറയുന്ന രാഷ്ട്രീയ ഒറ്റയാൻ ആണ് പിസി ജോർജ്ജ്.
നാടൻ ശൈലിയിൽ ആരെയും കൂസാതെയുള്ള കടുത്ത പരാമർശങ്ങളും വാവിട്ട വാക്കുകളും കാരണം ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് അദ്ദേഹം. ഒടുവിൽ തൻ്റെ വാവിട്ട പരാമർശത്തിന് മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സാക്ഷാൽ പൂഞ്ഞാറാശാൻ പി സി ജോർജ്ജ്.
കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കവെ ആക്രമിക്ക പെട്ട നടിയെ കുറിച്ച് വളരെ മോശമായി സംസാരിച്ച പിസി ജോർജിനെതിരെ സിനിമ മേഘലയിലും പൊതുരംഗത്തും കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.
ഈ സാഹചര്യത്തിൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് പരസ്യമായി മാപ്പു പറഞ്ഞുകൊണ്ട് പിസി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം;
അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്;
” കഴിഞ്ഞ ദിവസം ഒരു ചാനലുകാരന് ഞാന്‍ വലിയൊരു പരിപാടിയിൽ പങ്കെടുക്കുമ്പോള്‍ എന്നെ വിളിച്ചു. വിളിച്ചപ്പോള്‍ ആ പെണ്‍കുട്ടിയെപ്പറ്റി സ്വല്പം കടുത്ത വര്‍ത്തമാനം ഞാൻ പറഞ്ഞു.
ആ പറഞ്ഞതിൽ എനിക്ക് വലിയ ദുഖമുണ്ട്. ആ കുഞ്ഞിനോട് ഞാൻ പരസ്യമായി മാപ്പ് ചോദിക്കുന്നു. അതിലെനിക്ക് ഒരു മടിയുമില്ല, കൂടാതെ ഇനി ഞാനെന്നല്ല മറ്റാരും ഒരു സ്ത്രീകളെ കുറിച്ചും മോശമായി പറയരുത്. അങ്ങനെ ആരും സംസാരിക്കാൻ പാടില്ല എന്നൊരു ഉപദേശം കൂടി എല്ലാവരോടും പറയാനുണ്ട്.”
എനിക്ക് പറ്റിയ തെറ്റ് വേറെ ആര്‍ക്കും പറ്റാന്‍ പാടില്ല. ഞാന്‍ ആ കുട്ടിയോട് പരസ്യമായി മാപ്പുചോദിക്കുകയാണ്.
“ദിലീപ് തെറ്റോ ശരിയോ എന്നതിലേക്ക് ഞാന്‍ കടക്കുന്നില്ല. അത് കോടതി നിശ്ചയിക്കട്ടെ.”
എന്നും വാര്‍ത്താസമ്മേളനത്തില്‍ പിസി ജോര്‍ജ് വ്യക്തമാക്കി.