Don't Miss

അമുദന്‍റെ പാപ്പയി ജീവിക്കുകയായിരുന്നു മമ്മൂട്ടി; പേരന്‍പ് പുതിയ ടീസര്‍ കാണാം

നിരവധി അന്താരാഷ്ട്ര മേളകളില്‍ തിളങ്ങിയ മമ്മൂട്ടിയുടെ പേരന്‍പ് എന്ന തമിഴ് ചിത്രത്തിന്റെ പുതിയ ടീസർ റിലീസ് ചെയ്തു. റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമുദന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. യുവാൻ ശങ്കർ രാജ പേജിലൂടെ പുറത്തു വിട്ട ഈ ടീസറിന് ഇപ്പോൾ പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയാണ്. ഗംഭീര പ്രേക്ഷക പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുന്ന ടീസറിന് ദൃശ്യങ്ങളും മനസ്സിനെ സ്പർശിക്കുന്നതാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

മമ്മൂട്ടി അഭിനയിക്കാന്‍ മറന്ന ചിത്രം, കാരണം അദ്ദേഹം ജീവിക്കുകയായിരുന്നു എന്നു വേണം പറയാന്‍. പ്രശസ്ത സംവിധായകനായ റാം രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം വരുന്ന ഫെബ്രുവരി ഒന്നിന് ലോകം മുഴുവൻ റിലീസ് ചെയ്യും. മമ്മൂട്ടയോടൊപ്പം ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തങ്കമീങ്കൾ എന്ന റാം ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ സാധനയാണ്.

ട്രാന്‍സ് ജെന്‍ഡര്‍ അഞ്ജലി അമീര്‍, സമുദ്രക്കനി തുടങ്ങിയവരും മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്നു. മലയാളത്തില്‍നിന്ന് സിദ്ദീഖും സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലുണ്ട്.

യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ആണ് ഛായാഗ്രാഹകന്‍. ശ്രീകര്‍ പ്രസാദാണ് ചിത്രം എഡിറ്റ് ചെയ്തത്.

Total
0
Shares

About admin