മോഹന്‍ലാലും പ്രഭുവും കുഞ്ഞാലിമരക്കാറിലൂടെ വീണ്ടും ഒന്നിക്കുന്നു. 22 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും പ്രഭുവും വീണ്ടും ഒന്നിക്കുന്നത്. പ്രിയദര്ശന് ചിത്രമായ കുഞ്ഞാലിമരക്കാറിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഏറ്റവും ഒടുവിലില്‍ 1996ല്‍ പുറത്തിറങ്ങിയ കാലാപാനി എന്ന ചിത്രലായിരുന്നു പ്രഭുവും മോഹന്‍ലാലും ഒന്നച്ച് അഭിനയിച്ചത്.
കാലാപാനി എന്ന ചിത്രത്തിലൂടെയാണ് പ്രഭു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളി മാമന് വണക്കം, വാര് ആന്റ് ലവ്, കണ്ണിനും കണ്ണാടിയ്ക്കും (അതിഥി വേഷം), പ്രമാണി, ബെസ്റ്റ് ഓഫ് ലക്ക്, ഡ്രാക്കുള എന്നീ മലയാള സിനിമകളുടെ ഭാഗമായി പ്രഭു മലയാളത്തില്‍ എത്തി.
മരക്കാര്‍, അറബിക്കടലിന്റെ സിംഹം എന്നാണ് പ്രിയദര്‍ശന്റെ ബിഗ് ബജറ്റ് ചിത്രത്തിന് പേര്. ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും മൂണ്‍ഷോട്ട് എന്റര്ടെയ്ന്മെന്റും ചേര്‍ന്നും. ചിത്രീകരണം നവംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.