Don't Miss

മലയാളികൾ ആദിയുടെ വിജയാഘോഷത്തിൽ; പ്രണവ് ഹിമാലയത്തിലും

 

മലയാളികൾ ആധിയുടെ വിജയം ആഘോഷിക്കുമ്പോൾ നായകൻ പ്രണവ് മോഹൻലാൽ ഹിമാലയത്തിൽ തീർത്ഥാടനത്തിലാണ്. പ്രണവിന്റെ നാലാമത്തെ ഹിമാലയ യാത്രയാണ് ഇത്. മിക്കസമയവും കാൽനടയായാണ് യാത്ര. അപൂർവം മാത്രം വാഹനങ്ങളിൽ. സൗകര്യങ്ങൾ ഒന്നുമില്ലാതെ ചെറിയ സ്ഥലങ്ങളിൽ ക്യാംപു ചെയ്യുന്നു.

ആധിയുടെ വിജയം ഹിമാലയത്തിൽ ഒറ്റക്ക് ആഘോഷിക്കുകയാണ് പ്രണവ്. താര ജാഡകൾ ഇല്ലാതെ ഒറ്റക്കുള്ള യാത്രയുടെ ചിത്രങ്ങൾ മനോരമ ഓൺലൈൻ ആണ് ആദ്യം പുറത്തു വിട്ടത്. ആന്റണി പെരുമ്പാവൂരാണ് പ്രണവിനെ വിളിച്ച് സന്തോഷ വാർത്ത അറിയിച്ചത്. മുംബൈയിൽ ഷൂട്ടിങ്ങിലുള്ള മോഹൻ ലാലിനെയും , അമ്മ സുചിത്രയെയും പ്രണവ് വിളിച്ച സന്തോഷം പങ്കുവെച്ചു.

pranav-himalayam-3

ലാലിൻറെ കുടുംബത്തിന് ഇത് ആഹ്ലാദ നിമിഷങ്ങളാണ്. ലാലിൻറെ ഭാര്യ സുചിത്ര കൊച്ചിയിൽ ഫസ്റ്റ് ഷോ തന്നെ കാണാനെത്തിയിരുന്നു. അപ്പോഴും പ്രണവ് തിരക്കുകളിൽ നിന്നൊഴിഞ്ഞ് മഞ്ഞുമലകൾക്കിടയിലൂടെ നടക്കുകയാണ്.

pranav-himalayam-1

Total
0
Shares

About admin