Don't Miss

പ്രണവിന്റെ രണ്ടാം സിനിമ പ്രഖ്യാപിച്ചു; സംവിധാനം അരുണ്‍ ഗോപി

പ്രണവ് മോഹൻലാൽ, ഒരൊറ്റ പടം കൊണ്ട് തന്നെ ഈ പേര് മലയാള സിനിമ ചരിത്രത്തിൽ പ്രവേശിച്ചു കഴിഞ്ഞു. ആദിയുടെ ഗംഭീര വിജയം പ്രണവിന്റെ കരിയറിന് ബൂസ്റ്റേകുമെന്നു ഉറപ്പാണ്. 35 കോടി രൂപ ഇന്ത്യയിൽ നിന്ന് മാത്രം നേടിയ ചിത്രത്തിന് ഇപ്പോഴും ഗൾഫ് ജി സി സി രാജ്യങ്ങളിൽ നല്ല സ്ക്രീൻ കൌണ്ട് ഉണ്ട്. ഒരുപക്ഷെ ഒരു പുതുമുഖ താര ചിത്രവും ഇത്പോലെ വരവേൽക്കപ്പെട്ടിട്ടില്ല.

പ്രണവിന്റെ പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ഇന്ന് വൈകിട്ട് ഉണ്ടാകുമെന്നു വാർത്തകൾ വന്നിരുന്നു രാവിലെ. ഇത് അൻവർ റഷീദ് നിർമ്മിക്കുന്ന ചിത്രമായ സഞ്ചാരി ആണെന്നും അതല്ല മറിച്ചു ബാലാജി നിർമ്മിക്കുന്ന തമിഴ് ചിത്രമാണെന്നുമുള്ള അഭ്യൂഹങ്ങൾ പടർന്നിരുന്നു. ഇപ്പോളിതാ അന്നൗൺസ്‌മെന്റ് പുറത്തു വന്നിരിക്കുകയാണ്. അതും ഒരു സർപ്രൈസ് ആയി

അരുൺ ഗോപി, ടോമിച്ചൻ മുളകുപാടം ടീമിന്റെ ചിത്രമാണ് പ്രണവിന്റെ അടുത്ത ചിത്രം. രാമലീലയുടെ വമ്പൻ വിജയത്തിന് ശേഷം ഒന്നിക്കുന്ന അരുൺ ഗോപി ടോമിച്ചൻ മുളകുപാടം ടീമിന്റെ ഈ ചിത്രം ജൂലൈ മുതൽ ഷൂട്ട് ആരംഭിക്കുന്നു എന്നറിയുന്നു. കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ പുറത്തു വരാനിരിക്കുന്നു

Total
0
Shares

About admin