Don't Miss

പൃഥിരാജ് നായകനാകുന്ന കർണന്റെ ഷൂട്ടിംഗ് ഈ വർഷം

പൃഥിരാജ് നായകനാകുന്ന കർണന്റെ ഷൂട്ടിംഗ് ഈ വർഷം അവസാനം തുടങ്ങും. എന്ന് നിന്റെ മൊയ്തീന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആര്‍ എസ് വിമല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കര്‍ണന്‍. മഹാഭാരതകഥയിലെ കര്‍ണന്റെ കഥയുടെ വേറിട്ട ആഖ്യാനമാണ് ചിത്രം. ബിഗ്ബജറ്റ് ചിത്രമാണ് കര്‍ണന്‍.

മുന്നൂറു കോടിയോളം ചെലവിട്ടാണ് ചിത്രം നിർമ്മിക്കുകയെന്ന് അണിയറ പ്രവർത്തർ നേരത്തേ അറിയിച്ചിരുന്നു. പ്രദീപ് നായർ സംവിധാനം ചെയ്യുന്ന വിമാനത്തിന്റെ അവസാനഘട്ട ചിത്രീകരണം പൂർത്തിയാക്കുന്ന തിരക്കിലാണ് പൃഥ്വിരാജ്. തൂത്തുക്കുടിയാണ് ലൊക്കേഷൻ. വിമാനം പറത്താൻ ആഗ്രഹിക്കുന്ന ബധിരനും മൂകനുമായ ചെറുപ്പക്കാരന്റെ വേഷമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മാണം. അതേസമയം ബ്‌ളെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിൽ പൃഥ്വിരാജ് നവംബർ മുതൽ അഭിനയിച്ചു തുടങ്ങും. ഈ ചിത്രത്തിന് 18 മാസത്തെ ഷൂട്ടിംഗാണ് പ്ലാൻ ചെയ്തിരിക്കുന്നത്. കെ ജി എ ഫിലിംസാണ് ആടുജീവിതം നിർമ്മിക്കുന്നത്.

Total
0
Shares

About admin