Don't Miss

മമ്മൂട്ടിക്കൊപ്പം വീണ്ടും അഭിനയിക്കാൻ ആഗ്രഹം: പൃഥ്വിരാജ്

മമ്മൂട്ടിയുടെ 66ആം പിറന്നാൾ ആയ ഇന്ന് പിറന്നാൾ ആശംസകൾ നേരുന്നതിനോടോപ്പം ഫേസ്ബുക്കിൽ താരത്തോടൊപ്പം ഒരിക്കൽ കൂടി സ്ക്രീൻ പങ്കുവെക്കാൻ ആഗ്രഹമുണ്ടെന്ന് പൃഥ്വിരാജ് അറിയിച്ചു. മെഗാസ്റ്റാറിന് ആരാധകരും സിനിമലോകവും ഒരു പോലെ പിറന്നാൾ ആശംസകൾ അറിയിക്കുന്നതിനിടെയാണ് പൃഥ്വിരാജ് ഇങ്ങനൊരു ആഗ്രഹം പ്രകടിപ്പിച്ചത്.

Image result for mammootty prithviraj

വണ്‍വേ ടിക്കറ്റ്, ട്വന്‍റി 20, കേരള കഫെ എന്നീ സിനിമകളിൽ മമ്മൂട്ടിയും പ്രിഥ്വിരാജും അഭിനയിച്ചിട്ടുണ്ടെങ്കിലും രണ്ട് പേരും ത്രൂ ഔട്ട് അഭിനയിച്ച ചിത്രം പോക്കിരിരാജ ആയിരുന്നു. മമ്മൂട്ടിയുടെ അനിയനായി പൃഥ്വിരാജ് എത്തിയ പോക്കിരി രാജയായിരുന്നു ഇവർ തമ്മിൽ അഭിനയിച്ച അവസാന ചിത്രം. പോക്കിരിരാജ ബോക്സ്ഓഫീസില്‍ വമ്പന്‍ ഹിറ്റായിരുന്നു.

Image result for mammootty prithviraj

മമ്മൂട്ടിയുടെ മകന്‍ ദുൽഖർ സൽമാൻ, ടോവിനോ തോമസ്, ആഷിക് അബു എന്നിവർക്ക് പുറമെ മോഹൻലാലിന്‍റെയും പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ടുള്ള ഫേസ്ബുക് പോസ്റ്റിന് പുറകെയാണ് പൃഥ്വിരാജിന്‍റെ ഈ ഫേസ്ബുക്ക് പോസ്റ്റ്.

 

 

 

നടനും സംവിധായകനുമായ നാദിര്‍ഷ ആശുപത്രിയില്‍.

 

Total
0
Shares

About admin