Don't Miss

ആട് ജീവിതം ഫെബ്രുവരിയിൽ തുടങ്ങും

ബ്ലെസി പ്രിഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ആടു ജീവിതം ഫെബ്രുവരിയില്‍ ഷൂട്ടിംഗ് തുടങ്ങും. വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രം ഇതേ പേരിൽ ബെന്യാമിൻ എഴുതിയ നോവലിനെ ആധാരമാക്കിയാണ് ഒരുക്കുന്നത്. നജീബ് എന്ന പ്രധാന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ പ്രിത്വി രാജ് അവതരിപ്പിക്കുക. ഈ ചിത്രത്തിൽ ശരീര ഭാരം കുറച്ചു വളരെയധികം മെലിഞ്ഞു ചെയ്യേണ്ട രംഗങ്ങൾ ഉണ്ടെങ്കിലും സംവിധായകൻ ബ്ലെസ്സിയുടെ  നിർദേശ പ്രകാരം ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന് വേണ്ടി പ്രിത്വി  രാജ് ഇപ്പോൾ ശരീര ഭാരം വർധിപ്പിക്കുകയാണ്.ഏറക്കുറെ പൂര്‍ണമായും മിഡില്‍ ഈസ്റ്റില്‍ ചിത്രീകരിക്കുന്ന ആടു ജീവിതത്തിനായി ഉചിതമായ ലൊക്കേഷനുകള്‍ തെരഞ്ഞെടുക്കുന്ന തിരക്കിലാണ് സംവിധായകനും അണിയറപ്രവര്‍ത്തകരും.  രണം, മൈ സ്റ്റോറി എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പ്രിഥ്വി ആടു ജീവിതത്തില്‍ ജോയിന്‍ ചെയ്യുക.ആട് ജീവിതത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞു പ്രിത്വി രാജ് തന്റെ സംവിധാന സംരംഭമായ മോഹൻലാൽ ചിത്രം ലുസിഫെറിലേക്കു കടക്കും. ലൂസിഫർ പൂർത്തിയാക്കിയതിനു ശേഷം പ്രിത്വി രാജ് വീണ്ടും ആട് ജീവിതത്തിൽ ജോയിൻ  ചെയ്യും. ആ ഘട്ടത്തിൽ ആണ് പ്രിത്വി ശരീര ഭാരം കുറച്ചു കൊണ്ട് വരാൻ പോകുന്നത്. സാങ്കേതികമായി ചിത്രം ലോക സിനിമയുടെ നിലവാരത്തിലേക്കുയർത്താൻ ലോക പ്രശസ്തരായ ഒട്ടനേകം ടെക്നിഷ്യൻസ് ഈ ചിത്രത്തിന്റെ ഭാഗമാകും എന്നും സൂചനകൾ ലഭിക്കുന്നുണ്ട്. ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഓസ്ക്കാർ അവാർഡ് ജേതാവായ സംഗീത സംവിധായകൻ എ ആർ റഹ്മാൻ ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Total
0
Shares

About admin