Don't Miss

ആടുജീവിതം രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചു

ആടുജീവിതത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ജോര്‍ദ്ദാനില്‍ ആരംഭിച്ചു.ചിത്രത്തിലെ പൃഥ്വിരാജിന്റെ പുതിയ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മലയാളികള്‍ ഏറ്റവും കൂടുതല്‍ വായിച്ച നോവലുകളിലൊന്നാണ് ബെന്യാമിന്റെ ആടുജീവിതം. നോവല്‍ സിനിമയാകുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ ആരായിരിക്കും നജീബിനെ അവതരിപ്പിക്കുക എന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. ഒരു പാട് താരങ്ങളെ പരിഗണിച്ച ശേഷമാണ് ഒടുവില്‍ പൃഥ്വിയിലേക്കെത്തിയത്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. നജീബിന്റെ ഭാര്യ സൈനുവായി അമല പോളുമെത്തുന്നു. ബ്ലസിയാണ് സംവിധാനം. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.
വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയില്‍ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളില്‍ മൂന്നിലേറെ വര്‍ഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ആടുജീവിതം.
2009-ല്‍ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്‌കാരവും 2015-ലെ പത്മപ്രഭാ പുരസ്‌കാരവും നോവലിന് ലഭിച്ചിട്ടുണ്ട്.തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളിലേക്കും ആടുജീവിതം പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
Total
0
Shares

About admin