Don't Miss

പൃഥ്വിരാജ് ചിത്രവുമായി രഞ്ജിത് ശങ്കർ എത്തുന്നു

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം ഒരു പൃഥ്വിരാജ് ചിത്രവുമായി രഞ്ജിത് ശങ്കർ എത്തുന്നു. ക്രിസ്‌മസ് ദിനത്തിലാണ് സിനിമയുമായി ബന്ധപ്പെട്ട ഫേസ്ബുക്കിലൂടെ രഞ്ജിത് ശങ്കർ  പ്രഖ്യാപനം നടത്തിയത് . ക്രിസ്‌മസ് ദിനത്തിൽ ഒരു മനോഹരമായ സ്വപ്നം പ്രഖ്യാപിക്കുന്നു എന്ന് തുടങ്ങിയാണ് രഞ്ജിത് തന്റെ സിനിമയെക്കുറിച്ച് പറയുന്നത്. ഒമ്പത് ജീവിത കാലയളവ് ജീവിച്ച ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. യുവാവായി എത്തുന്നത് പൃഥ്വിരാജ് ആണ്.  പൃഥ്വിരാജ്, രഞ്ജിത് ശങ്കറും ചേർന്നായിരിക്കും ചിത്രം നിർമ്മിക്കുക. ഇതിനു മുൻപ് അർജ്ജുനൻ സാക്ഷി, മോളി ആന്റി റോക്‌സ് എന്നീ സിനിമകൾക്ക് വേണ്ടി പൃഥ്വിയും രഞ്ജിത്തും ഒന്നിച്ചിട്ടുണ്ട്.

Total
0
Shares

About admin