Don't Miss

സിനിമാ നിര്‍മാണ കമ്പനിയുമായി പൃഥ്വിരാജ്

പൃഥ്വിരാജ് സിനിമാ നിര്‍മാണ മേഖലയില്‍ സജീവമാകാനൊരുങ്ങുന്നു. താരം തന്നെയാണ് തന്റെ ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാര്യ സുപ്രിയയുമായി ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന് പേരിട്ടിരിക്കുന്ന സംരഭം തന്റെ സ്വപ്‌നസാക്ഷാത്കാരമാണെന്ന് നടന്‍ ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തി മുമ്പ് ആഗസ്റ്റ് സിനിമാസ് എന്ന സിനിമാനിര്‍മാണ കമ്പനിയില്‍ താരം അംഗമായിരുന്നു. സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി തുടങ്ങുന്നതിന് വേണ്ടിയാണ് ആഗസ്‌ററ് സിനിമാസില്‍ നിന്നും പിന്‍മാറിയതെന്ന് പൃഥ്വിരാജ് തന്നെ വെളിപ്പെടുത്തിയിരുന്നു.കഴിഞ്ഞ ഒരു വര്‍ഷമായി സുപ്രിയയും താനും ഒരു സ്വപ്നസാക്ഷാത്കാരത്തിനായി ഉള്ള പ്രയത്‌നത്തില്‍ ആയിരുന്നു. ഇപ്പോള്‍, അത് നിങ്ങളുമായി പങ്കുവയ്ക്കാന്‍ സമയമായി. മലയാള സിനിമയ്ക്ക് ഒരു പുതിയ സിനിമ നിര്‍മാണ കമ്പനി കൂടി. തനിക്ക് എല്ലാം തന്ന സിനിമയ്ക്ക് ഏറ്റവും ഉചിതമായ സമര്‍പ്പണം, മലയാള സിനിമക്ക് അഭിമാനിക്കാവുന്ന ഒരു പറ്റം സിനിമകള്‍ക്കു വഴി ഒരുക്കുക എന്നത് തന്നെ ആണ് എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നുവെന്ന് പൃഥ്വിരാജ് കുറിച്ചു.

Total
0
Shares

About admin