ലൂസിഫറിന്റെ ഷൂട്ടിങ് പൂര്ത്തിയായതിനെക്കുച്ച് പൃഥ്വിരാജ് പങ്കുവെച്ച പോസ്റ്റിന് ആരാധകനൊരുക്കിയ രസകരമായ പരിഭാഷ വൈറലായിരുന്നു. ഇപ്പോഴിതാ പ്രിത്വിയുടെ കടുകട്ടി ഇംഗ്ലിഷി നെ ട്രോളിക്കൊണ്ടുള്ള മറ്റൊരു വിദ്വാന്റെ ട്രോളും ശ്രദ്ധേയമാകുന്നു. ഈ ട്രോളിൽ ടോവിനോ തോമസ് ആണ് താരം.
ടൊവിനോ തോമസിന് പിറന്നാള്‍ ആശംകള്‍ നേര്‍ന്ന പൃഥ്വിരാജിന്റെ സന്ദേശത്തിന് താഴെയാണ് രസകരമായ കമന്റ്. “പിറന്നാള്‍ ആശംസകര്‍ സഹോദരാ” എന്നായിരുന്നു പൃഥ്വിയുടെ സന്ദേശം. അതിനോടൊപ്പം ലൂസിഫറിന്റെ ലൊക്കേഷനിൽ ഇരുവരും ഒന്നിച്ചുള്ളൊരു ചിത്രവും അദ്ദേഹം പങ്കുവെച്ചു. അതിന് ഒരാള്‍ എഴുതിയ രസകരമായ കമന്റാണ് ഇപ്പോള്‍ ട്രോള്‍ പേജുകളില്‍ വൈറലായിരിക്കുന്നത്.
‘അയച്ചു കിട്ടിയ ആശംസാകാര്‍ഡും കൊണ്ട് പൃഥ്വിയുടെ വീട്ടില്‍ ചെന്ന് അതിലെഴുതിയിരിക്കുന്നതിന്റെ അര്‍ത്ഥം ചോദിക്കുന്ന ടൊവിനോ’. “രാജീവ് കെ.ജി.” എന്ന ആരാധകനാണ് കമന്റിന്റെ ഉടമ. രസകരമായ പ്രതികരണങ്ങളാണ് ഈ കമന്റിന് താഴെയായി ലഭിക്കുന്നതും.
ഇതുപോലെ രസകരമായ കമന്റുകൾ ഇനിയുമുണ്ട്.
“അയച്ചു കിട്ടിയ ആശംസാകാർഡും കൊണ്ട് പൃഥ്വിയുടെ വീട്ടിൽ ചെന്ന് അതിലെഴുതിയിരിക്കുന്നതിന്റെ അർത്ഥം ചോദിക്കുന്ന ടോവിനോ ”
“ആ കാണുന്ന പേപ്പർ രാജു ഏട്ടൻ പിറന്നാൾ ആശംസകൾ കൊടുത്തതാണ് പുളി മനസിലാവാതെ നോക്കുന്ന ടോവിനോ ഇച്ചായന്റെ നിപ്പുകണ്ടാൽ അറിയാം ”
അങ്ങനെ നീളുന്നു കമെന്റുകൾ.