Don't Miss

നടി പ്രിയാമണി വിവാഹിതയായി

നടി പ്രിയാമണിയും വ്യവസായിയായ മുസ്തഫ രാജും വിവാഹിതരായി. ബുധനാഴ്ച ബംഗളൂരുവിലെ ജയനഗറിലാണ്​ സ്​പെഷൽ മാരേജ്​ ആക്​ട്​ പ്രകാരം വിവാഹം നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. വ്യാഴാഴ്ച ജെ.പി നഗറിലെ ഹോട്ടലിൽ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വിവാഹ സൽക്കാരം നടത്തും.

തങ്ങള്‍ രണ്ട് മതത്തില്‍ പെട്ട ആള്‍ക്കാരായതിനാല്‍ രണ്ട് മതത്തിന്റെ വിശ്വാസത്തെയും വ്രണപ്പെടുത്താന്‍ എന്നാഗ്രഹമില്ലാത്തത് കൊണ്ടാണ് രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതെന്ന് പ്രിയാമണി നേരത്തേ പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷവും അഭിനയം തുടരുമെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.

Total
0
Shares

About admin