Don't Miss

പ്രിയാമണിയുടെ വിവാഹം ഓഗസ്റ് 23ന്

തെന്നിന്ത്യന്‍ ചലച്ചിത്ര താരം പ്രിയാമണിയുടെ വിവാഹം ആഗസ്റ്റ് 23ന്. മൂന്നു മാസം മുമ്പാണ് ബെഗളൂരുവിൽ വച്ച് പ്രിയാമണിയുടേയും കാമുകനായ മുസ്തഫാ രാജുവിന്റെയും വിവാഹം നിശ്ചയിച്ചത്. മുസ്തഫാ രാജും പ്രിയാമണിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഈവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുകയാണ് മുസ്തഫ.

ആദ്യമായി അഭിനയിച്ച ‘കൺകളാൽ കൈത് സൈ’യിലും, തെലുങ്കിലെ ആദ്യ സിനിമയായ ‘എവരെ അടഗാടു’ യിലും അഭിനയിച്ചതിനു ശേഷം, ബോക്സ്‌ ഓഫീസിൽ അധികം വിജയിക്കാത്ത ‘സത്യം’ എന്ന സിനിമയിലൂടെ പ്രിയാമണി മലയാള സിനിമയിൽ തുടക്കം കുറിച്ചു. തമിഴ് സിനിമ സംവിധായകനും ഛായഗ്രാഹകനുമായ ബാലു മഹേന്ദ്ര തൻറെ 2005ലെ പുറത്തിറങ്ങിയ ‘അത് ഒരു കനാ കാലം’ എന്നാ സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചു. റിലീസിന് മുമ്പ് തന്നെ ബാലു മഹേന്ദ്ര “പ്രിയാമണി ഈ സിനിമയിൽ മികച്ച അഭിനയമാണ് കാഴ്ച വെച്ചതെന്നും അത് വ്യാപകമായി സ്വീകരിക്കപ്പെടുമെന്നും” പറഞ്ഞിരുന്നു. ‘അത് ഒരു കനാ കാലം’ നിരൂപകർ സ്വീകരിച്ചെങ്കിലും സാമ്പത്തികമായി വിജയിച്ചില്ല. പ്രിയാമണിയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.2006ൽ പ്രിയാമണി ജഗപതി ബാബുവിൻറെ കൂടെ ‘പെല്ലൈന കൊതാലോ’ എന്ന സിനമയിൽ അഭിനയിച്ചു. ഈ സിനിമ വമ്പിച്ച വിജയമായിരുന്നു എന്ന് മാത്രമല്ല പ്രിയാമണിക്ക് മറ്റു 3 സിനിമകൾ കൂടി നേടി കൊടുത്തു.
 

2007-ൽ പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു. 2008ൽ പുറത്തിറങ്ങിയ തിരകഥഎന്ന മലയാളം സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ ചലച്ചിത്ര അവാർഡ്ലഭിച്ചു. പ്രിയാമണി രാം, കോ കോ, അന്ന ബോണ്ട്‌, ഒൺലി വിഷ്ണുവർധൻ തുടങ്ങിയ കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

 

 

ചിത്രം  കടപ്പാട് : സൈനു വൈറ്റ് ലൈൻ ഫോട്ടോഗ്രാഫി

Total
0
Shares

About admin