Don't Miss

താര സുന്ദരിക്ക് വിവാഹ ആശംസകളുമായി പ്രിയങ്ക

           

മലയാളികളുടെ പ്രിയ താരം ഭാവനക്ക് വിവാഹ ആശംസകൾ നേർന്നു ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. ഏറെ നാളത്തെ പ്രണയത്തിനു ശേഷം കന്നഡ സിനിമ നിർമാതാവും ബിസിനസ്സുകാരനുമായ നവീൻ നാളെ ഭാവനക്ക് മിന്നു ചാർത്തും. ഭാവന.. ഞാൻ പ്രിയങ്ക എന്ന് പറഞ്ഞു തുടങ്ങുന്ന വിഡിയോയിലൂടെ വിവാഹ ആശംസകൾ നേർന്ന ബോളിവുഡ് സുന്ദരി ഭാവന വളരെയധികം കരുത്തും ധൈര്യവും ഉള്ള സ്ത്രീയാണ് എന്ന് പറയുന്നതോടൊപ്പം പുതിയ യാത്രയിൽ വലിയൊരു ചവിട്ടുപടിയാണ്‌ ഇതെന്നും പറയുന്നു.

ജവാഹർലാൽ കൺവെൻഷൻ സെന്ററിൽ വെച്ച നടക്കുന്ന ചടങ്ങിലേക്ക് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് ക്ഷണം. നാളെ വൈകിട്ട് പുഴക്കൽ ലുലു കൺവെൻഷൻ സെന്ററിൽ വെച്ച നടത്തുന്ന സ്നേഹ വിരുന്നിൽ സിനിമ-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Total
0
Shares

About admin