സെവന്ത് ഡേ എന്ന ചിത്രത്തിന് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുള്ളിക്കാരന് സ്റ്റാറാ. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിന്റെ ഡയലോഗ് പോസ്റ്റര്‍ പുറത്തിറക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
ടീച്ചേര്‍സ് ട്രെയ്നിംഗ് സെന്ററിലെ അധ്യാപകനായ രാജകുമാരന് എന്ന കഥാപാത്രത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഇടുക്കിക്കാരനായ ഒരു സാധാരണക്കാരനാണ് മമ്മൂട്ടി കഥാപാത്രം.ഇന്നസെന്റും ദിലീഷ് പോത്തനുമാണ് പോസ്റ്ററില്‍ മമ്മൂട്ടിക്കൊപ്പമുള്ളത്. ചിത്രത്തില്‍ എഡ്വേര്‍ഡ് ലിവിങ്സ്റ്റണ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇടുക്കിയില്‍ നിന്നും എറണാകുളത്ത് ട്രെയ്നി അധ്യാപകനായി എത്തുന്ന് കഥാപാത്രമാണ് മമ്മൂട്ടിയുടെ കഥാപാത്രം.
ചിത്രത്തില്‍ ദീപ്തി സതിയും ആശ ശരത്തുമാണ് നായികമാരായി എത്തുന്നത്. രതീഷ് രവിയുടേതാണ് തിരക്കഥ.