മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം പുള്ളിക്കാരന് സ്റ്റാറാ ഒാണത്തിന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. 25 സെക്കന്റ് ടൈര്‍ഘ്യമുള്ള ടീസര്‍ വീഡിയോയാണ്, ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇന്ന് വൈകീട്ട് അഞ്ചു മണിക്കാണ് ടീസര്‍ പുറത്തിറക്കിയത്. സെവന്ത് ഡേയ്ക്ക് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ എഡ്വേര്‍ഡ് ലിവിങ്സ്റ്റണ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇടുക്കിയില്‍ നിന്നും എറണാകുളത്ത് ട്രെയ്നി അധ്യാപകനായി എത്തുന്ന് കഥാപാത്രമാണ് മമ്മൂട്ടിയുടെ കഥാപാത്രം.
നായികയായ ആശ ശരത്താണ് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ചിത്രത്തില്‍ ദീപ്തി സതി, ദിലീഷ് പോത്തന്, ഇന്നസെന്റ് എന്നിവരും പ്രഥാന കഥാപാത്രങ്ങളാകുന്നു. രതീഷ് രവിയുടേതാണ് തിരക്കഥ.