Don't Miss

ബാഹുബലിക്ക് ശേഷമുളള രാജമൗലിയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു

ബാഹുബലി എന്ന വിസ്മയ ചിത്രം സിനിമാ പ്രേമികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. തെന്നിന്ത്യയിലെ മുന്‍നിര സംവിധായകരിലൊരാളായ രാജമൗലിയുടെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചിത്രങ്ങളായിരുന്നു. മഗധീര, ഈഗ,ബാഹുബലി സിരീസ് തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളായിരുന്നു.ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.രാജമൗലി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങളായ ജൂനിയര്‍ എന്‍ടിആറും രാം ചരണ്‍ തേജയുമായിരിക്കും ബാഹുബലി സംവിധായകന്റെ പുതിയ ചിത്രത്തിലെ നായകന്മാര്‍.

 

2017 നവംബര്‍ 18 മുതല്‍ എല്ലാവരും കാത്തിരിക്കുന്ന തീരുമാനം എന്നു പറഞ്ഞാണ് രാജമൗലി വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. മാസീവ് മള്‍ട്ടി സ്റ്റാറര്‍ എന്നാണ് അദ്ദേഹം ചിത്രത്തെ പരിചയപ്പെടുത്തുന്നത്. രാജമൗലി, രാം ചരണ്‍, രാമ റാവു എന്ന പേരുകളുടെ ആദ്യത്തെ അക്ഷരമായ ആര്‍, ആര്‍, ആര്‍ എന്ന ഹാഷ് ടാഗിലൂടെയാണ് വീഡിയോയില്‍ ചിത്രത്തിലെ താരങ്ങളെ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പേര് ഇതുവരേയും പുറത്തുവിട്ടിട്ടില്ല. ഡിവിവി എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. തെലുങ്കില്‍ ഇറങ്ങിയ മള്‍ടിസ്റ്റാര്‍ ചിത്രങ്ങളില്‍വെച്ച് ഏറ്റവും വലിയ സിനിമയാകും എന്നാണ് റിപ്പോര്‍ട്ട്.

 

Total
0
Shares

About admin