Don't Miss

ജീവിതത്തില്‍ അഭിനയമില്ലെന്ന് രജനീകാന്ത്

നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അഭിനയമില്ലെന്ന് പ്രശസ്ത നടന്‍ രജനീകാന്ത്. നായകനായി അഭിനയിച്ച 2.0 യുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ദുബൈ ബുര്‍ജ് അല്‍ അറബ് ഹോട്ടലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എത്ര കൊണ്ട് ഇത്ര ലളിതമായും വിനയപൂര്‍വവും പെരുമാറുന്നുവെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രജനീകാന്ത് .യഥാര്‍ത്ഥ ജീവിതം അഭിനയിക്കാനുള്ളതല്ല ജീവിക്കാനുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

Image result for രജനീകാന്ത് 2.0ഈ ഒക്ടോബറിൽ ചിത്രം പുറത്തിറങ്ങുമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീട് ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. വിവിധ ഭാഷകളിലായി ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കാൻ മൂന്നുമാസം വേണ്ടിവരുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഇന്ത്യയിൽ വലിയ റിലീസിനാണ് ചിത്രം തയാറെടുക്കുന്നത്. ഇന്ത്യയിൽ മാത്രം 7000 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. അങ്ങനെയെങ്കിൽ എസ്.എസ്.രാജമൗലിയുടെ ബാഹുബലി 2വിന്റെ റെക്കോർഡ് 2.0 തകർക്കും. ബാഹുബലി 2 ഇന്ത്യയിൽ 6,500 സ്ക്രീനുകളിലാണ് പ്രദർശനത്തിനെത്തിയത്. ശങ്കർ-രജനീകാന്ത് കൂട്ടുകെട്ടിലിറങ്ങിയ യന്തിരൻ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 2.0. ചിത്രത്തിൽ വില്ലന്റെ വേഷമാണ് അക്ഷയ് കുമാറിന്റേത്. അക്ഷയ്‌യുടെ ആദ്യ സൗത്ത് ഇന്ത്യൻ ചിത്രമാണ് 2.0. ആമി ജാക്സൺ ആണ് ചിത്രത്തിലെ നായിക. ആമിയുടെ കഥാപാത്രത്തെക്കുറിച്ചുളള വിവരങ്ങൾ അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 350 കോടിയാണ് സിനിമയുടെ ബജറ്റ്.

Total
0
Shares

About admin