കബാലിക്ക് ശേഷം രജനി-പാ രഞ്ജിത്ത് കൂട്ടുക്കെട്ടിലെത്തുന്ന ചിത്രമാണ് കാല കരികാലന്. ചിത്രീകരണത്തിനു മുന്‍പു തന്നെ സിനിമ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് രജനീകാന്ത് പൂര്‍ത്തിയാക്കി. . തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി അധോലോക നായകനായിത്തീരുന്ന കഥാപാത്രത്തെയാണ് രജനി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആരാധകരെ ആവേശം കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങളായിരിക്കും ചിത്രത്തിന്റെ പ്രത്യേകത.
വുണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ രജനിയുടെ മരുമകന് കൂടിയായ നടന് ധനുഷാണ് ‘കാലാ കരികാല’ന്റെ നിര്‍മാതാവ്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക് എന്നീ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. ചിത്രത്തിന്റെ പോസ്റ്ററുകള്‍ കഴിഞ്ഞ മെയ് യിൽ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.
അന്തരിച്ച അധോലോക നായകന് ഹാജി മസ്താന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിതെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. ഇതിനുനേരേ മസ്താന്റെ വളര്‍ത്തു മകന് രംഗത്തുവരികയും ചെയ്തിരുന്നു. എന്നാല്‍, ചിത്രം ആരുടെയും ജീവിതകഥയല്ലെന്നും സാങ്കല്‍പ്പിക കഥയാണെന്നുമായിരുന്നു നിര്‍മാണക്കമ്പനിയുടെ വിശദീകരണം.
രജനീകാന്തിന്റെ ഷങ്കര്‍ ചിത്രമായ യന്തിരന് 2.0യുടെയും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. എമി ജാക്സണ് നായികയാകുന്ന ചിത്രത്തില്‍ ബോളിവുഡ് നടന് അക്ഷയ് കുമാറാണ് വില്ലനായി എത്തുന്നത്. പുതു വര്‍ഷത്തില്‍ രണ്ട് രജനി ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് ഇരട്ടി മധുരമായി എത്തുക