Don't Miss

‘കാല’ ഓഗസ്റ്റില്‍ തിയറ്ററുകളില്‍..!!

കബാലി’ക്ക് ശേഷം പാ രഞ്ജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ‘കാല’യുടെ ഡബ്ബിംഗ് തിരക്കുകളിലാണ് സ്റ്റൈല്‍ മന്നന്‍ രജനികാന്ത്. എല്ലാ നടിനടന്മാരും ഡബ്ബിംഗ് പൂര്‍ത്തിയാക്കികഴിഞ്ഞു. രജനികാന്തിന്‍റെ ഡബ്ബിംഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. അടുത്തയാഴ്ച്ചയോടെ ഡബ്ബിംഗ് പൂര്‍ത്തിയാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രം ഓഗസ്റ്റ്‌ റിലീസായി തിയറ്ററുകളില്‍ എത്തും. ഈശ്വരി റാവുവാണ് കാലയില്‍ രജനിയുടെ നായിക. വളരെ വലിയ ഹൈപ്പില്‍ വന്ന ‘കബാലി’ വേണ്ടത്ര വിജയം കൈവരിച്ചിരുന്നില്ല. ശങ്കര്‍ ഒരുക്കുന്ന ‘എന്തിരന്‍ 2.0’ ആണ് രജനികാന്തിന്റെതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

Total
0
Shares

About admin