Don't Miss

രാമലീല പ്രദര്‍ശനത്തിനെത്തി: പാലഭിഷേകം നടത്തി ആദ്യ പ്രദര്‍ശനം

ദിലീപ് ചിത്രമായ രാമലീല പ്രദര്‍ശനത്തിനെത്തി. കൊച്ചിയില്‍ ഫാന്‍സിന്റെ ആഹ്ലാദ പ്രകടനത്തിനിടെയായിരുന്നു ആദ്യ പ്രദര്‍ശനം. എറണാകുളം സവിത തിയറ്ററിന് മുന്നില്‍ രാവിലെ 9 മുതൽ ദിലീപ് ആരാധകരുടെ ആഹ്ലാദ പ്രകടനം തുടങ്ങി. പതിനൊന്ന് മണിയോടെ ദിലീപിന്റെ വലിയ കട്ടൗട്ടില്‍ പാലഭിഷേകം. റിലീസ് ചെയ്ത തിയറ്ററുകളിലെല്ലാം നിറഞ്ഞ സദസ്സിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്.Image may contain: 3 people, people standing and outdoor

സ്ത്രീകള്‍ കുടുംബത്തോടൊപ്പം തിയറ്ററുകളിലേക്ക് ഒഴുകുന്ന കാഴ്ചയാണ് ആദ്യ ഷോക്ക് തന്നെ കണ്ടത്. ചിത്രത്തിന്റെ പ്രദര്‍ശനത്തിനായി തിയറ്ററുടമകള്‍ സ്വന്തം നിലയ്ക്ക് തിയറ്റര്‍ സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. യുവജനസംഘടനകളുടെ പ്രതിഷേധം ഭയന്നാണ് സംരക്ഷണം ആവശ്യപ്പെട്ടത്. അതേ സമയം സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ അറിയിച്ചിരുന്നു. പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല. അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Image may contain: one or more people

അച്ഛനായ കമ്യൂണിസ്റ്റുകാരന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യുന്ന കമ്യൂണിസ്റ്റുകാരനായ മകന്റെ കഥയാണ് രാമലീല. രാമനുണ്ണി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടാണ് ചിത്രത്തില്‍ ദിലീപ് വേഷമിടുന്നത്. കൂടാതെ പ്രയാഗ മാര്‍ട്ടിന്‍, വിജയ രാഘവന്‍, സിദ്ധിഖ്, ശ്രീനിവാസന്‍, രാധിക ശരത് കുമാര്‍ എന്നിവര്‍ അണിനിരക്കുന്നു.

Total
0
Shares

About admin