Don't Miss

ദിലീപിന്റെ രാംലീല ഈ മാസം 28ന് റിലീസ് 


ടോമിച്ചൻ മുളകുപ്പാടം  നിർമ്മിച്ച്‌ മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ റിലീസ് ചെയുന്ന ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ രാംലീല ഈ മാസം 28ന് റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തു. പ്രതിസന്ധികളിലും വിവാദങ്ങളും തരണം ചെയ്ത് ഈ മാസം റിലീസ് ചെയുമ്പോൾ ദിലീപ് ജയിലിൽ തന്നെയായിരിക്കും. ദിലീപിന്റെ ജാമ്യം കിട്ടിയില്ലെങ്കിലും ചിത്രം റിലീസ് ചെയ്യാൻ തന്നെയാണ് നിർമാതാവിന്റെയും സംവിധായകന്റെയും തീരുമാനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദിലീപിന്റെ ബന്ധുക്കളുമായി ചർച്ച ചെയ്ത ശേഷമാണ് അറിയിച്ചിരിക്കുന്നത്.


പ്രായഗാ മാർട്ടിൻ,സിദ്ദിഖ്,മുകേഷ്,കലാഭവൻ ഷാജോണ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി ചിത്രത്തിൽ അഭിനയിക്കുന്നു.നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപ് ജാമ്യം നിഷേധിച്ച കാരണം ഇപ്പോഴും ജയിലിൽ തന്നെയാണ്. ചിതത്തിന്റെ കളക്ഷനെ ഇത് ബാധിക്കുമോ എന്ന അശങ്കയിലാണ് സംവിധായകനും നിർമാതാവും.

Total
0
Shares

About admin