Don't Miss

രാജ കിരീടം ട്രൈലെർ റിലീസ് ചെയ്തു കൊണ്ട് ദുൽകർ

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ വില്ലൻ വേഷം റാണ ദഗ്ഗുബതിക്കു നേടി കൊടുത്ത പ്രശംസയും ആരാധകരും ചില്ലറയൊന്നുമല്ല. പൽവാൽദേവൻ എന്ന കഥാപാത്രം അത്ര ഗംഭീരമായാണ് ഈ നടൻ അഭിനയിച്ചു ഫലിപ്പിച്ചത്.  ബ്രഹ്മാണ്ഡ വിജയം നേടിയ ബാഹുബലിക്ക് ശേഷം റാണ നായകനായി എത്തുന്ന തെലുഗ് ചിത്രമാണ് നെനെ രാജു നെനെ മന്ത്രി. ഇതിന്റെ തെലുഗ് ടീസർ കുറച്ചു നാൾ മുൻപേ റിലീസ് ചെയ്തിരുന്നു.

കേരളത്തിൽ ഇപ്പോൾ റാണ ദഗുബതിക്കുള്ള ജനപ്രിയത കണക്കിലെടുത്തു ഈ ചിത്രത്തിന്റെ മലയാളം പതിപ്പും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഒരുക്കിയിട്ടുണ്ട്. സൂര്യ കിരീടം എന്ന് പേരിട്ട മലയാളം വേർഷൻ ട്രൈലെർ പുറത്തിറക്കിയത് ഇന്ന് രാവിലെ മലയാളത്തിന്റെ യുവതാരം ദുൽകർ സൽമാനാണ്.ദുൽകർ സൽമാനും റാണ ദഗ്ഗുബതിയും വളരെക്കാലമായി അടുത്ത സുഹൃത്തുക്കളാണ്.  സൂര്യകിരീടം അഥവാ നെനെ രാജു നെനെ മന്ത്രി എന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തേജയാണ്. കാജൽ അഗർവാൾ , കാതറീൻ ട്രീസ എന്നിവർ നായികാ വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സുരേഷ് പ്രൊഡക്ഷൻസ്, ബ്ലൂ പ്ലാനറ്റ് എന്റെർറ്റൈന്മെന്റ്സ് എന്നിവയുടെ ബാനറിൽ സുരേഷ് ബാബു, കിരൺ റെഡ്‌ഡി, ഭാരത് ചൗധരി എന്നിവർ ചേർന്നാണ്

Total
0
Shares

About admin