Don't Miss

‘അല്ലു ആരാധകർക്ക് അത്തരമൊരു പ്രിന്റ് നൽകാൻ ഞാൻ ആഗ്രഹിച്ചില്ല’; പുഷ്പ മലയാളം പതിപ്പ് വൈകിയതിനെക്കുറിച്ച് റസൂൽ പൂക്കുട്ടി

അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രം പുഷ്പയുടെ മലയാളം പതിപ്പിന്റെ റിലീസ് വൈകുമെന്ന വാര്‍ത്ത ആരാധകരെ നിരാശയിലാക്കിയിരുന്നു. ഇപ്പോഴിതാ അതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ ആയ റസൂല്‍ പൂക്കുട്ടി. സോഫ്റ്റ്‌വെയറിലെ ഒരു ബഗ് മൂലം പ്രിന്റില്‍ തകരാര്‍ സംഭവിക്കുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ട്വിറ്ററിലൂടെയാണ് റസൂല്‍ പൂക്കുട്ടിയുടെ പ്രതികരണം.

‘മിക്സ് ഫയല്‍സ് ഉണ്ടാക്കാനായി പുതിയതും വേഗമുള്ളതുമായ ഒരു രീതിയാണ് ഞങ്ങള്‍ ഉപയോഗിച്ചത്. ഞങ്ങളുടെ പരീക്ഷണഫലങ്ങളൊക്കെ മികച്ചതുമായിരുന്നു. പക്ഷേ സോഫ്റ്റ്‍വെയറിലെ ഒരു ബഗ് മൂലം ഫൈനല്‍ പ്രിന്റിൽ തകരാർ കണ്ടെത്തുകയായിരുന്നു. അല്ലു അര്‍ജുന്‍റെയും രശ്‍മിക മന്ദാനയുടെയും ആരാധകര്‍ക്ക് സിങ്ക് ആവാത്ത ഒരു പ്രിന്റ് നൽകാൻ ഞാൻ ആഗ്രഹിച്ചില്ല. കാരണം അവര്‍ മികച്ചത് അര്‍ഹിക്കുന്നുണ്ട്’, റസൂൽ പൂക്കുട്ടി ട്വീറ്റ് ചെയ്തു.

Total
0
Shares

About admin