Don't Miss

വീണ്ടും രൂപേഷ് പീതാംബരൻ ആടു തോമയായി

മോഹൻലാൽ അനശ്വരമാക്കിയ കഥാപാത്രമാണ് സ്ഫടികത്തിലെ ആടുതോമ. മലയാളികളുടെ സ്വന്തം തോമാച്ചായൻ. തോമയുടെ ചെറുപ്പകാലം അഭിനയിച്ച രൂപേഷ് പീതാംബരൻ വീണ്ടും ഒന്ന് ആടു തോമയായി.നവാഗതനായ പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന അങ്കരാജ്യത്തെ ജിമ്മൻമാർ എന്ന ചിത്രത്തിന്റെ ടീസറിലാണ് രൂപേഷ് ആടുതോമയുടെ ലുക്കിൽ എത്തുന്നത്. രൂപേഷിന്റെ സീനിനൊപ്പം സ്ഫടികത്തിലെ ഡയലോഗുമുണ്ട്. ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം.

ടീസര്‍ പങ്കുവച്ച് രൂപേഷ് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ 

സ്ഫടികം എന്നും എന്റെ ജീവിതത്തിന്റെ ഒരുഭാഗമാണ്, ഇന്ന് അംഗരാജ്യത്തിലെ ജിമ്മന്മാമാരില്‍ ഇങ്ങനെ ഒന്ന് അഭിനയിക്കാന്‍ പറ്റിയത് ഞാന്‍ വലിയൊരു ഭാഗ്യമായി കാണുന്നു. ലാലേട്ടന്‍ ചെയ്തപോലെ എനിക്ക് ഇപ്പോഴല്ല എന്റെ അടുത്ത 7 ജന്മത്തില്‍ ചെയ്യാന്‍ പറ്റില്ലെന്ന് നന്നായറിയാം.

Total
0
Shares

About admin