Don't Miss

എസ് ദുര്‍ഗ്ഗ മാര്‍ച്ച് 23ന് തിയേറ്ററുകളില്‍

എസ് ദുര്‍ഗ്ഗ മാര്‍ച്ച് 23ന് തിയേറ്ററുകളില്‍ എത്തുന്നു. സെന്‍സര്‍ വിഷയവുമായി ബന്ധപ്പെട്ട ഒട്ടേറെ നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ സനല്‍ കുമാര്‍ ശശിധരന്റെ  എസ് ദുര്‍ഗ്ഗ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്.

ജനപങ്കാളിത്തത്തോടെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. സാധാരണ റിലീസിംഗിനൊപ്പം സമാന്തരമായി ചില കൂട്ടായ്മകള്‍ വഴിയും ചിത്രം വിതരണം ചെയ്യപെടുകയാണ്. മലയാളത്തിലെ സിനിമാ ഗ്രൂപ്പുകളില്‍ പ്രബലമായ ഒന്നായ മുവീസ്ട്രീറ്റും ഇതില്‍ പങ്കാളിയാകുന്നുണ്ട്. കച്ചവടതാല്പര്യങ്ങള്‍ക്കപ്പുറം സിനിമയെ പ്രേക്ഷകനില്‍ എത്തിക്കാനുള്ള ഒരു ബദല്‍ വിതരണശ്രമത്തിനാണ് മൂവി സ്ട്രീറ്റ് തയ്യാറെടുക്കുന്നത്.കേരളത്തിലെ അങ്ങിങ്ങോളമുള്ള ഗ്രൂപ്പ് അംഗങ്ങളുടെയും വളണ്ടിയര്‍മാരുടെയും സഹകരണത്തോടെ ഓരോ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളില്‍ എസ്
ദുര്‍ഗ്ഗ പ്രദര്‍ശിപ്പിക്കും.

Total
0
Shares

About admin