സഹോയില്‍ നടന് ലാല്‍ പ്രഭാസിനൊപ്പം പ്രധാനവേഷം ചെയ്യുന്നു. നിലവില്‍ അബുദാബിയില്‍ ചിത്രീകരണം നടക്കുന്ന സിനിമയില്‍ ലാലും ജോയിന്‍ ചെയ്തിരുന്നു. പ്രഭാസിനൊപ്പം നില്ക്കുന്ന ഒരു ചിത്രവും ലാല്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ബോളിവുഡ് നടൻ നീൽ നിഥിനൊപ്പം സാഹോയിൽ ലാൽ വില്ലനായാണ് എത്തുന്നതെന്നും വാർത്തയുണ്ട്.
ബാഹുബലിയുടെ വന്‍ വിജയത്തിനു ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രമാണ് സാഹോ. പ്രഭാസിന്റെ 19ാമത്തെ സിനിമ കൂടിയാണിത്. ആദ്യമായിട്ടാണ് പ്രഭാസിനൊപ്പം ലാൽ അഭിനയിക്കുന്നതെങ്കിലും ഇതിന് മുന്‍പ് തെലുങ്കില്‍ രണ്ട് സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
200 കോടി ബഡ്ജറ്റിൽ അണിയിച്ചൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുജിത് സിങ് ആണ്. ബോളിവുഡ് നടി ശ്രദ്ധ കപൂർ ആണ് നായിക. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം ഒരുമിച്ച് റിലീസ് ചെയ്യും. ചിത്രത്തിലെ ആക്ഷൻ രംഗങ്ങള്‍ക്കായി മാത്രം 90 കോടി രൂപയാണ് ചെലവഴിക്കുന്നത്.
ശങ്കർ എഹ്സാൻ ലോയി ആണ് സംഗീതം. ഛായാഗ്രഹണം മധി. ബാഹുബലിയുടെ കലാസംവിധായകനായ സാബു സിറിലാണ് ആർട്. യുവി ക്രിയേഷൻസ് ആണ് നിർമാണം.