Don't Miss

കുട്ടിക്കുപ്പായത്തിന് ‘നോ’ പറഞ്ഞ് സായി പല്ലവി

പ്രേമം സിനിമയിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ മനംകവർന്ന   സായി പല്ലവി. ഇപ്പോള്‍ തെലുങ്കില്‍ വെന്നിക്കൊടി പാറിക്കുകയാണ് താരം. ഫിദയിലൂടെ തെലുങ്കില്‍ ചുവടുറപ്പിച്ച സായി പക്ഷേ ഷൂട്ടിംഗ് സമയത്ത് കര്‍ക്കശക്കാരിയായിരുന്നുവെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഗ്‌ളാമറസാകാന്‍ സായിക്ക് മടിയില്ല പക്ഷേ അതിന് കുട്ടിയുടുപ്പും ധരിക്കാന്‍ താത്പര്യമില്ല. തനിക്ക് കംഫര്‍ട്ടബിളല്ലാത്ത വേഷം ആരു പറഞ്ഞാലും ധരിക്കില്ലെന്ന് പല അഭിമുഖങ്ങളിലും സായി തുറന്നു പറഞ്ഞിട്ടുമുണ്ട്.

ചിത്രത്തില്‍ ഒരു രംഗത്തില്‍ സ്‌ളീവ്‌ലെസായ ഇറക്കം കുറഞ്ഞ ഗൗണ്‍ ധരിക്കാന്‍ സംവിധായകന്‍ ശേഖര്‍ കാമൂല്‍ സായിയോട് പറഞ്ഞത്രേ. അതിന് സാധിക്കില്ലെന്ന് താരം അറിയിക്കുകയും ചെയ്തു. ആ രംഗത്തിന് അത്യാവശ്യമായിരുന്നുവത്രേ കറുപ്പ് നിറത്തിലുള്ള ആ ഗൗണ്‍. ഇത്തരം വേഷങ്ങളില്‍ താന്‍ കംഫര്‍ട്ടബിളല്ല എന്ന് ആദ്യം സായി പല്ലവി പറഞ്ഞുഎന്നാല്‍ ഈ രംഗത്തിന് കൈയില്ലാത്ത വസ്ത്രം നിര്‍ബന്ധമാണ് എന്ന് പറഞ്ഞപ്പോള്‍ ഇനി ഇത്തരം വേഷം ധരിക്കില്ല എന്ന് പറഞ്ഞുകൊണ്ട് സായി ആ വേഷമിട്ടു. തനിക്ക് ഇഷ്ടപ്പെടുന്നതും കംഫര്‍ട്ടുമായ വേഷങ്ങള്‍ മാത്രമേ ചെയ്യൂ.

സിനിമാഭിനയം നിര്‍ബന്ധമല്ല എന്നും സായി പറഞ്ഞുവത്രേ. അടുത്തത് തമിഴിലേക്ക് അരങ്ങേറാന്‍ ഒരുങ്ങുകയാണ് സായി പല്ലവി. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന കരു എന്ന ഹൊറര്‍ തമിഴ് ചിത്രത്തിലാണ് ഇനി സായി അഭിനയിക്കുന്നത്. നാഗ ശൗര്യയാണ് ചിത്രത്തിലെ നായകന്‍.

Total
0
Shares

About admin