Don't Miss

പൊട്ടിക്കരഞ്ഞ് സമാന്ത;വിവാഹദിനത്തിലെ അപൂര്‍വ്വ നിമിഷം

വിവാഹത്തിനിടയില്‍ സന്തോഷത്താല്‍ കണ്ണുനിറഞ്ഞ നിമിഷമാണ് സാമന്ത ആരാധകര്‍ക്കായി ഇൻസ്റ്റാഗ്രാംൽ  പങ്കുവെച്ചിരിക്കുന്നത്.

‘എനിക്കറിയില്ല ഈ ചിത്രത്തെ കുറിച്ച്‌ എന്താണ് പറയേണ്ടതെന്ന്. വിവാഹദിനത്തിലെ ഒരു ദൃശ്യമാണിത്. വികാരഭരിതമായ ഈ മനോഹരനിമിഷം എന്നത്തേക്കുമായി പകര്‍ത്തിയത് അലെന്‍ ജോസഫാണ്. കഴിഞ്ഞ ദിവസം പറഞ്ഞതുപോലെ പോസ് ചെയ്തെടുക്കുന്ന ചിത്രങ്ങളേക്കാള്‍ യഥാര്‍ത്ഥ നിമിഷങ്ങളാണ് എന്നും കാലത്തെ അതിജീവിക്കുന്നത്. വികാരത്തില്‍ മുങ്ങിപ്പോയ വധു ഒരു ചിത്രം. ഒരുപാട് ആന്ദകരമായ ചിരികള്‍ക്കിടയില്‍ സാമന്തയും, നിറഞ്ഞൊഴുകിയ സന്തോഷാശ്രുക്കളും.’  സാമന്ത ഇൻസ്റ്റാഗ്രാംൽ  കുറിച്ച്

തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും കഴിഞ്ഞ ദിവസം ഗോവയില്‍ വച്ചാണ് വിവാഹിതരായത്.

Total
0
Shares

About admin