യോഗയില്‍ തനിക്കുള്ള താല്‍പ്പര്യവും യോഗ പരിശീലിക്കുന്നതും മുന്‍പു തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് നടി സംയുക്ത വര്‍മ. ബിജു മേനോനുമായുള്ള വിവാഹ ശേഷം ഏറെ വര്‍ഷങ്ങളായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സംയുക്ത ഇപ്പോള്‍ ഒരു യോഗ സ്പെഷ്യല്‍ വിഡിയോ ഷൂട്ടുമായി രംഗത്തെത്തിയിരിക്കുകയാണ്. മുമ്ബത്തേക്കാളും ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്നതില്‍ താരം മുന്‍പന്തിയിലാണ്. രണ്ട് കോസ്റ്റിയൂമുകളില്‍ സംയുക്ത എത്തുന്ന ചിത്രത്തില്‍ വിവിധ യോഗ പൊസിഷനുകളില്‍ തനിക്കുള്ള മികവ് താരം വ്യക്തമാക്കുന്നു.
അടുത്തിടെ ചില പരസ്യ ചിത്രങ്ങളില്‍ മാത്രമാണ് സംയുക്ത അഭിനയിച്ചിട്ടുള്ളത്. സംയുക്തയ്ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ സിനിമയില്‍ തിരിച്ചുവരുന്നതിന് താന്‍ എതിരല്ലെന്നും എന്നാല്‍ ഒരുമിച്ച് അഭിനയിക്കുന്നത് ബുദ്ധിമുട്ടാകുമെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ ബിജു മേനോന് പറഞ്ഞിരുന്നു. യാത്രയുടെയും യോഗയുടെയുമെല്ലാം വിശേഷങ്ങളുമായി ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് സംയുക്ത.