സഞ്ജയ് ദത്തിന്റെ ജീവിതം ചിത്രീകരിക്കുന്ന ‘സഞ്ജു’വിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ നായകവേഷത്തിലെത്തുന്ന രണ്‍ബീര്‍ കപൂര്‍ അടിമുടി സഞ്ജയ് ദത്തായി മാറിയിരിക്കുകയാണ്.
ചിത്രത്തിന്റെ സംവിധായകന് രാജ്കുമാര് ഹിറാനിയാണ് സിനിമയുടെ പോസ്റ്റര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സഞ്ജയ് ദത്തിന്റെ പ്രശസ്തമായ മുന്നാഭായിയുടെ വേഷത്തിലാണ് ആദ്യം പുറത്തുവിട്ട പോസ്റ്ററില്‍ രണ്‍ബീര്‍. ‘യുവാവായ സഞ്ജുവാകാനാണ് ഏറെ കഷ്ടപ്പെട്ടത്. പക്ഷേ, മുന്നാഭായി രസകരമായ റോള്‍ ആയിരുന്നു’ രണ്‍ബീര്‍ പറയുന്നു.
സഞ്ജയ് ദത്തായി വേഷംകൊണ്ടും ഭാവംകൊണ്ടും രണ്‍ബീര്‍ പൂര്‍ണമായി മാറിക്കഴിഞ്ഞെന്നും ഇത്രയും രൂപസാദൃശ്യമുള്ള മറ്റൊരാളെ കണ്ടെത്താന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും സംവിധായകന് പറഞ്ഞു.
ജൂണ്‍ 29ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തില്‍ പരേഷ് റാവല്‍, ദിയ മിര്‍സ, കരിഷ്മ തന്ന, മനീഷ കൊയ്രാള തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യംചെയ്യുന്നത്.