Don't Miss

സന്തോഷ് പണ്ഡിറ്റിന്റെ ഈ ഓണം എവിടെയാണെന്നോ – നമ്മുടെ സഹോദരങ്ങളുടെ കൂടെ അട്ടപ്പാടിയിൽ

ചുരുങ്ങിയ കാലം കൊണ്ട് മലയാളി മനസിൽ സ്ഥാനം നേടിയ സന്തോഷ് പണ്ഡിറ്റ് തന്റെ ഈ വർഷത്തെ ഓണം നമ്മുടെ അട്ടപ്പാടിയിലെ സഹോദരങ്ങൾക്കൊപ്പമാണ് ആഘോഷിച്ചത്. തന്റെ സിനിമയിൽ നിന്നും കിട്ടുന്ന ചെറിയ വിഹിതത്തിൽ നിന്നും അദ്ദേഹം തന്റെ പ്രിയ സഹോദരങ്ങൾക്ക് വേണ്ടി ചിലവൊഴിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. സമൂഹത്തിൽ അവഗണനയും ജാതിപീഡനവും ഇന്നും നിലനിൽക്കുന്ന പാലക്കാട്‌ ആബേദ്കർ കോളനിയിലാണ് അദ്ദേഹം ഈ പ്രാവിശ്യം ഓണം ആഘോഷിച്ചത്.

അവിടെയുള്ള വിദ്യാർത്ഥികൾക്ക് സ്കൂൾ ഫീസും പഠനോപകരണങ്ങളും കൊടുത്തിട്ടാണ് സന്തോഷ് പണ്ഡിറ്റ് മടങ്ങിയത്. തന്റെ സിനിമകളിൽ നിന്നും കിട്ടുന്ന ചെറിയ വരുമാനം ആണെങ്കിൽ പോലും അദ്ദേഹം താഴെക്കിടയിൽ ഉള്ളവർക്ക് പ്രയോജനമാകും വിവിധം കൊടുത്ത് സഹായിക്കും. ഇത്തരം സഹായങ്ങൾ കൊടുത്ത് ഇതുപോലുള്ളവരെ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുക എന്ന ലക്ഷ്യവും ഇതിനു പിന്നിൽ ഉണ്ടെന്ന് കരുതാം. പാലക്കാടുള്ള വിവേകാനന്ദാ മെഡിക്കൽ മിഷന്റെ സഹായത്തോടെയാണ് സന്തോഷ് പണ്ഡിറ്റ് ഈ സഹായങ്ങൾ ചെയുന്നത്.

 

Facebook Video Link

Total
0
Shares

About admin